തന്നെ കുടുക്കിയതാണെന്നു ചാനല്‍ സമ്മതിച്ചതില്‍ നന്ദിയുണ്ട്; എ.കെ.ശശീന്ദ്രന്‍

എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കോള്‍ വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് മംഗളം സിഇഒ ആര്‍ അജിത്ത് കുമാര്‍ ഏറ്റുപറഞ്ഞതിനെ തുടര്‍ന്നായിരുന്നു മുന്‍ ഗതാഗതമന്ത്രിയായ ശശീന്ദ്രന്‍ ഇങ്ങനെ പ്രതികരിച്ചത്.

തന്നെ കുടുക്കിയതാണെന്നു ചാനല്‍ സമ്മതിച്ചതില്‍ നന്ദിയുണ്ട്; എ.കെ.ശശീന്ദ്രന്‍

തന്നെ കുടുക്കിയതാണെന്നു ചാനൽ ഇപ്പോള്‍ തുറന്നു പറഞ്ഞതിൽ നന്ദിയുണ്ടെന്ന് എ.കെ.ശശീന്ദ്രൻ. ആരോടും ഒന്നിനും പരാതിപ്പെടുന്നില്ല. മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തുന്ന കാര്യം പാർട്ടി തീരുമാനിക്കും. കോഴിക്കോട് മാധ്യമപ്രവർത്തകരോടാണ് ശശീന്ദ്രൻ നിലപാട് അറിയിച്ചത്.

എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കോള്‍ വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് മംഗളം സിഇഒ ആര്‍ അജിത്ത് കുമാര്‍ ഏറ്റുപറഞ്ഞതിനെ തുടര്‍ന്നായിരുന്നു മുന്‍ ഗതാഗതമന്ത്രിയായ ശശീന്ദ്രന്‍ ഇങ്ങനെ പ്രതികരിച്ചത്.

മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണത്. സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് അതിന് ഉപയോഗിച്ചതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. ആ നടപടി തെറ്റായിപ്പോയെന്നും അതില്‍ മംഗളം ടെലിവിഷന് നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത്ത് അറിയിച്ചിരുന്നു.

തുടർന്നുള്ള കാര്യങ്ങൾ പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും, മന്ത്രിസ്ഥാനം തിരിച്ചുകിട്ടുന്നതല്ല തനിക്കു ഇപ്പോള്‍ പ്രധാനമെന്നുമായിരുന്നു ശശീന്ദ്രന്‍റെ നിലപാട്. ജനങ്ങളോടും മാധ്യമങ്ങളോടും തനിക്കു നന്ദിയുണ്ട് എന്നും ശശീന്ദ്രന്‍ അറിയിച്ചു