ഇ.പി ജയരാജന് വ്യവസായ വകുപ്പ് നൽകും; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

ഈ മാസം 19നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്കായി അമേരിക്കയിലേക്കു പോകുന്നത്. അതിനു മുന്‍പ് ജയരാജനെ മന്ത്രിസഭയിലെത്തിക്കാനാണു പെട്ടെന്നുള്ള നീക്കങ്ങള്‍

ഇ.പി ജയരാജന് വ്യവസായ വകുപ്പ് നൽകും; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

വീണ്ടും മന്ത്രിയാകാൻ ഒരുങ്ങുന്ന ഇ.പി.ജയരാജന്റെ സത്യപ്രതിജ്ഞ ചെവ്വാഴ്ച നടത്തുമെന്ന് സൂചന. വ്യവസായവകുപ്പു തന്നെ അദ്ദേഹത്തിനു ലഭിക്കും. അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകളും ജയരാജൻ നിർവഹിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ മാസം 19നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്കായി അമേരിക്കയിലേക്കു പോകുന്നത്. അതിനു മുന്‍പ് ജയരാജനെ മന്ത്രിസഭയിലെത്തിക്കാനാണു പെട്ടെന്നുള്ള നീക്കങ്ങള്‍. ജയരാജൻ കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം ഇരുപതാകും. സ്വാഭാവികമായി അവകാശവാദം ഉന്നയിക്കുന്ന സിപിഐക്ക് കാബിനറ്റ് പദവി നല്‍കാമെന്ന് ഇരുനേതൃത്വങ്ങളും ധാരണയായിട്ടുണ്ടെന്നാണു സൂചന വ്യക്തമാക്കുന്നത്. വ്യവസായം ജയരാജന് നൽകിയാൽ മറ്റുമന്ത്രിമാരുടെ വകുപ്പുകളിലും ചെറിയ തോതിലുള്ള അഴിച്ചുപണിയുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച ഇടതുമുന്നണി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ചീഫ് വിപ്പിനെ തീരുമാനിക്കാന്‍ സിപിഐ എക്‌സിക്യുട്ടീവ് ഈ മാസം 20-ന് ചേരും. പ്രധാന വകുപ്പുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാന്‍ സിപിഐ തീരുമാനിച്ചത്.

മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ പി ജയരാജന്‍ ബന്ധുവും കണ്ണൂര്‍ എംപി പികെ ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ച് ഉത്തരവിറക്കിയതാണ് വിവാദമായത്. ഇതേ തുടര്‍ന്നാണ് ജയരാജന്‍ രാജിവച്ചത്.

Read More >>