സർക്കാർ ജീവനക്കർക്ക് ഓണം ബംബര്‍,അവധി എട്ട് നാൾ

നീണ്ട അവധിയുടെ രൂപത്തിലാണ് ഈ ഓണക്കാലം സർക്കാർ ജീവനക്കാർക്കും,ബാങ്ക് ഉദ്യോഗസ്ഥർക്കും അവധിക്കാലമാകുന്നത്

സർക്കാർ ജീവനക്കർക്ക് ഓണം ബംബര്‍,അവധി എട്ട് നാൾ

സർക്കാർ ജീവനക്കാർക്കും,ബാങ്ക് ഉദ്യോഗസ്ഥർക്കും ഇത്തവണ ബംബര്‍ ഓണമാണ്. നീണ്ട അവധിയുടെ രൂപത്തിലാണ് ഈ ഓണക്കാലം ഇവർക്ക് അവധിക്കാലമാകുന്നത്.സർക്കാർ ജീവനക്കാർക്ക് ഇനി സെപ്റ്റംബര്‍ പതിനാറാം തീയതി ജോലിയിൽ പ്രവേശിച്ചാൽ മതി. തുടർച്ചയായ എട്ട് ദിവസമാണ് ഇവർക്ക് അവധി ലഭിക്കുന്നത്.

എട്ടാം തീയതി ഞായർ അവധി, തിങ്കൾ മുഹറം ,ചൊവ്വ മുതൽ വ്യാഴം വരെ ഓണാവധി, വെള്ളി നാലാം ഓണവും ശ്രീ നാരനായണ ഗുരു ജയന്തിയും.തുടർന്ന് രണ്ടാം ശനിയും ഞായറുമുള്ള അവധി ദിവസങ്ങള്‍. ഇങ്ങനെ എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ബംബര്‍ സമ്മാനമാണ് ഇവര്‍ക്ക് ഓണം.

സർക്കാർ ഓഫീസുകളിൽ ആവശ്യ ചുമതലകൾ നിർവഹിക്കാനുള്ള ജീവനക്കാരെ വിവിധ വകുപ്പുകൾ ചുമതലപ്പെടുത്തും. ബാങ്കുകൾ അടുത്ത ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ തുറന്ന് പ്രവർത്തിക്കൂ .ബാങ്കുകൾക്ക് തുടർച്ചായി അവധിയില്ലാത്തത് ഇടപാടുകാരെ സംബന്ധിച്ച് ആശ്വാസമാവും. 13 മുതൽ 15 വരെ ബാങ്ക് അവധിയാണെങ്കിലും എടിഎമ്മുകൾ കാലിയാകാതിരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.