'നീയൊന്നും കോഴ്സ് കംപ്ലീറ്റ് ചെയ്യത്തില്ലെടീ'; സ്കോളർഷിപ് തുക ആവശ്യപ്പെട്ട ഇ സി ആർ നഴ്‌സിങ് കോളേജ് വിദ്യാർത്ഥിനികളോട് കോളേജ് ചെയർമാന്റെ തെറിയഭിഷേകം; ഭീഷണി

താങ്കളുടെ മകളോട് ഇങ്ങനെ പറയുമോ, ഫോൺ കാൾ റെക്കോർഡ് ചെയ്യുന്നുണ്ട് - പരാതി നൽകും എന്നൊക്കെ പെൺകുട്ടികൾ വിശദീകരിക്കുമ്പോഴും മധു ഭാസ്കർ തെറിവിളി തുടരുകയാണ്. കോഴ്സ് കംപ്ലീറ്റ് ചെയ്യില്ലെന്നും പരാതി നൽകിയിട്ടു കാര്യമില്ലെന്നും പല തവണ ഇയാൾ ഭീഷണി മുഴക്കുന്നു.

നീയൊന്നും കോഴ്സ് കംപ്ലീറ്റ് ചെയ്യത്തില്ലെടീ; സ്കോളർഷിപ് തുക ആവശ്യപ്പെട്ട ഇ സി ആർ നഴ്‌സിങ് കോളേജ് വിദ്യാർത്ഥിനികളോട് കോളേജ് ചെയർമാന്റെ തെറിയഭിഷേകം; ഭീഷണി

വാഗ്ദാനം ചെയ്തിരുന്ന സ്കോളർഷിപ് തുക ആവശ്യപ്പെട്ട ഇ സി ആർ നഴ്‌സിങ് കോളേജ് വിദ്യാർത്ഥിനികളോട് കോളേജ് ചെയർമാൻ മധുഭാസ്കറിന്റെ തെറിയഭിഷേകവും ഭീഷണിയും. കോളേജിൽ വിവിധ അനുബന്ധ കോഴ്‌സുകൾ ഉണ്ടെന്നും താനാണ് പ്രിൻസിപ്പൽ എന്നും അവകാശപ്പെട്ടാണ് മലയാളികളായ പെൺകുട്ടികളെ ആലപ്പുഴ സ്വദേശിയായ മധുഭാസ്കർ തന്റെ ഉടമസ്ഥതയിലുള്ള കർണാടക ഉഡുപ്പിയിലെ കോളേജിൽ ചേർത്തത്.

സ്കോളർഷിപ് തുക നൽകണമെന്ന് ആവശ്യപ്പെട്ട് മധു ഭാസ്കറിനെ ഫോൺ ചെയ്ത വിദ്യാർത്ഥിനികളോട് ഒന്നും രണ്ടും അധ്യയന വർഷങ്ങളിലെ സ്‌കോളർഷിപ്പ് തുക നൽകിയതാണെന്നും മൂന്നാം വർഷം നല്കാതിരിക്കാനുള്ള കാരണങ്ങളും വിവരിക്കുന്നു. ഇതിനിടയിൽ ഇപ്പോൾ തന്നെ ഉറപ്പു നൽകണമെന്നും അല്ലെങ്കിൽ അടുത്ത ദിവസം കോളേജിൽ നേരിട്ട് വരണമെന്നും പെൺകുട്ടികൾ ആവശ്യപ്പെട്ടതോടെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള തെറിയഭിഷേകം മധു ഭാസ്കർ ആരംഭിക്കുന്നത്.


താങ്കളുടെ മകളോട് ഇങ്ങനെ പറയുമോ, ഫോൺ കാൾ റെക്കോർഡ് ചെയ്യുന്നുണ്ട് - പരാതി നൽകും എന്നൊക്കെ പെൺകുട്ടികൾ വിശദീകരിക്കുമ്പോഴും മധു ഭാസ്കർ തെറിവിളി തുടരുകയാണ്. കോഴ്സ് കംപ്ലീറ്റ് ചെയ്യില്ലെന്നും പരാതി നൽകിയിട്ടു കാര്യമില്ലെന്നും പല തവണ ഇയാൾ ഭീഷണി മുഴക്കുന്നു.

ഇസിആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ പി എച്ച് വാർഡിലെ സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിന് എതിർവശത്തുള്ള സുഹ കോമ്പ്ലെക്സിലാണ്. എന്നാൽ മാനേജ്‌മെന്റ്, ഏവിയേഷൻ, നഴ്‌സിങ് കോളേജുകൾ ഉൾപ്പെടുന്ന ഇസിആർ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ പ്രവർത്തിക്കുന്നതു കർണാടകയിൽ ഉഡുപ്പി ജില്ലയിലെ കോട്ടേശ്വറിലാണ്.


Story by