ഡിവൈ‌എസ്‌പി ഹരികുമാർ മുങ്ങിയത് സർ‌വീസ് റിവോൾവറുമായി; അപകടം ഉണ്ടാക്കുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

യുവാവിനെ ആസ്പത്രിയില്‍ എത്തിക്കാന്‍ വൈകിയ പൊലീസുകാരെ സർവീസിൽ നിന്ന് സസ്‌പെന്റു ചെയ്തിട്ടുണ്ട്

ഡിവൈ‌എസ്‌പി ഹരികുമാർ മുങ്ങിയത് സർ‌വീസ് റിവോൾവറുമായി; അപകടം ഉണ്ടാക്കുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

നെയ്യാറ്റിൻ‌കര ഡിവൈ‌എസ്‌പി ഹരികുമാർ മുങ്ങിയത് സർ‌വീസ് റിവോൾവറുമായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. നിരവധി സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുമാണ് ഹരികുമാർ മുങ്ങിയതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയാണ് ഡി‌വൈ‌എസ്പി ഹരികുമാർ.

പൊലീസ് സ്റ്റേഷന്‍ പരിധിക്ക് പുറത്തേക്ക് സര്‍വീസ് റിവോള്‍വര്‍ കൊണ്ടുപോകരുതെന്നും ഒരിക്കലും ഔദ്യോഗിക ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുതെന്നുമുള്ള സര്‍വീസ് നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഹരികുമാർ ഒളിവിൽ പോയത്. ഹരികുമാറിന്റെ നടപടികൾ അപകടം ഉണ്ടാക്കിയേക്കുമെന്നും സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അതേസമയം യുവാവിനെ ആസ്പത്രിയില്‍ എത്തിക്കാന്‍ വൈകിയ പൊലീസുകാരെ സർവീസിൽ നിന്ന് സസ്‌പെന്റു ചെയ്തു. സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ്‌കുമാര്‍, ഷിബു എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല നടപടി.

Read More >>