യെച്ചൂരിക്കെതിരായ ആർഎസ്എസ് അക്രമം; കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി

വിദ്യാര്‍ഥികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ച ശേഷം മന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോൾ ആറോളം ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിക്കൊണ്ട് കരിങ്കൊടി കാട്ടുകയായിരുന്നു.

യെച്ചൂരിക്കെതിരായ ആർഎസ്എസ് അക്രമം; കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി

കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിനെ കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഡല്‍ഹി എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.

പെരിയ കേന്ദ്ര സർവകലാശാലയിൽ ബിരുദദാനച്ചടങ്ങിനെത്തിയതായിരുന്നു ജാവദേക്കർ. വിദ്യാര്‍ഥികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ച ശേഷം മന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോൾ ആറോളം ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിക്കൊണ്ട് കരിങ്കൊടി കാട്ടുകയായിരുന്നു. വേദിക്കരികിലേക്ക് നീങ്ങാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പ്രതിശേഷിച്ച ആളുകൾ സർവകലാശാലയിലെ വിദ്യാർത്ഥികൾ അല്ലെന്നും പുറത്ത് നിന്നുള്ള ആളുകൾ ആണെന്നും പോലീസ് അറിയിച്ചു.