സിപിഎം നേതാവിൻ്റെ വീട് ഡി​വൈ​എ​ഫ്ഐ​ക്കാ​ർ അ​ടി​ച്ചു ത​ക​ർ​ത്തു; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

എ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​യ ലി​ൻ​സി​യെ മെ​റ്റേ​ണ​ൽ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സിപിഎം നേതാവിൻ്റെ വീട് ഡി​വൈ​എ​ഫ്ഐ​ക്കാ​ർ അ​ടി​ച്ചു ത​ക​ർ​ത്തു; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

സി​പി​എം നേ​താ​വി​ന്‍റെ വീ​ട് ഡി​വൈ​എ​ഫ്ഐ​ക്കാ​ർ അ​ടി​ച്ചു ത​ക​ർ​ത്തു. സി​പി​എം ചു​ള്ളി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ വീ​ടാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഗ​ർ​ഭി​ണി​യ​ട​ക്കം അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഡി​വൈ​എ​ഫ്ഐ​ക്കാ​രാ​ണെ​ന്ന് പൊ​ലീ​സ് അറിയിയിച്ചതായി ദീപിക റിപ്പോർട്ട് ചെയ്യുന്നു..

മ​ഞ്ഞ​പ്ര ചു​ള്ളി നെ​ടും കോ​ട് പൈ​നാ​ട​ത്ത് വീ​ട്ടി​ൽ കു​ര്യാ​ക്കോ​സ് (59), ഭാ​ര്യ ആ​നി (54) മ​ക​ൻ സോ​മി (32) സോ​മി​യു​ടെ സു​ഹൃ​ത്ത് ഓ​ലി പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ശാ​ഖ് ബൈ​ജു (21), കു​ര്യാ​ക്കോ​സി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ ലി​ൻ​സി സി​ജോ (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കും കാ​ലി​നും വെ​ട്ടേ​റ്റ സോ​മി​യും വി​ശാ​ഖും അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​യ ലി​ൻ​സി​യെ മെ​റ്റേ​ണ​ൽ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ വ​ടി​വാ​ളും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലേ​ക്കു അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തെ​ന്ന് കു​ര്യാ​ക്കോ​സ് പ​റ​യു​ന്നു. അ​ക്ര​മി​സം​ഘം വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നും മ​ക​നെ​യും സു​ഹൃ​ത്തി​നെ​യും ആ ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ​വ​ർ​ക്കും മ​ർ​ദ്ദ​ന​മേ​റ്റു​വെ​ന്നും കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

വീ​ടി​നു സ​മീ​പ​ത്ത് ന​ട​ന്ന ഗാ​ന​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് വീ​ടു​ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും ഡി​വൈ​എ​ഫ്ഐ സം​ഘ​മാ​ണ് പി​ന്നി​ലെ​ന്നുമാണ് പൊലീസ് ഭാഷ്യം.

Read More >>