പ്രതിഷേധത്തിനു തുടക്കമിട്ട് കേരളം; കണ്ണൂരുകാര്‍ക്ക് അത്താഴമായി ഡിവൈഎഫ്‌ഐയുടെ വക ബീഫും ബ്രഡും

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഡിവൈഎഫ്‌ഐ ബീഫ് മേള സംഘടിപ്പിച്ചത്. ജനങ്ങള്‍ക്ക് ബീഫും ബ്രട്ടും നല്‍കിക്കൊണ്ടായിരുന്നു ഡിവൈഫ്‌ഐ സംസ്ഥാനത്തു പ്രതിഷേധത്തിനു തുടക്കമിട്ടത്.

പ്രതിഷേധത്തിനു തുടക്കമിട്ട് കേരളം; കണ്ണൂരുകാര്‍ക്ക്   അത്താഴമായി ഡിവൈഎഫ്‌ഐയുടെ വക ബീഫും ബ്രഡും

കാലിച്ചന്തകളില്‍ കശാപ്പിനായി കാലികളെ വില്‍ക്കുന്നത് നിരോധിച്ചതിനെതിരെ പ്രതിഷേധം കനക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ബീഫ് മേള സംഘടിപ്പിച്ചു.

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഡിവൈഎഫ്‌ഐ ബീഫ് മേള സംഘടിപ്പിച്ചത്. ജനങ്ങള്‍ക്ക് ബീഫും ബ്രട്ടും നല്‍കിക്കൊണ്ടായിരുന്നു ഡിവൈഫ്‌ഐ സംസ്ഥാനത്തു പ്രതിഷേധത്തിനു തുടക്കമിട്ടത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ. നേതാക്കളായ വി കെ സനോജ്, മനു തോമസ് തുടങ്ങിയവര്‍ ബീഫ് മേളയ്ക്കു നേതൃത്വം നല്‍കി.

ഇതിനിടെ കശാപ്പിനായുള്ള കന്നുകാലി വില്‍പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനെതിരെ ശനിയാഴ്ച കേരളത്തിലെ എല്ലാ ഏരിയാ കമ്മറ്റികളുടെ നേതൃതത്തില്‍ ഏരിയാ കേന്ദ്രങ്ങളില് ബീഫ് ഫെസ്റ്റിവല്‍ നടത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് സി തോമസ് അറിയിച്ചു. ഫാസിസത്തിനു മുന്നില്‍ തല കുനിക്കുന്നതല്ല ജനാധിപത്യം. ഫാസിസിസ്റ് നരിയെ അതിന്റെ മടയില്‍ ചെന്ന് പോരിന് വിളിക്കലാണെന്നും ജെയ്ക്ക സി തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Story by