എം വി രാഘവനെ വഴിതടഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകൻ പന്ത്രണ്ടു വർഷത്തിനു ശേഷം അറസ്റ്റിൽ

2005ൽ തുറമുഖവകുപ്പ് മന്ത്രിയായിരുന്ന എം വി രാഘവൻ നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിലെ പുലിമുട്ട് പദ്ധതി പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴാണ് സംഭവം.

എം വി രാഘവനെ വഴിതടഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകൻ പന്ത്രണ്ടു വർഷത്തിനു ശേഷം അറസ്റ്റിൽ

മുൻമന്ത്രി എം വി രാഘവനെ വഴിതടഞ്ഞ കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം മാണിക്കോത്ത് മടിയനിലെ സരോഷ് കുമാറിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

2005ൽ തുറമുഖവകുപ്പ് മന്ത്രിയായിരുന്ന എം വി രാഘവൻ നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിലെ പുലിമുട്ട് പദ്ധതി പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴാണ് സംഭവം. എം വി രാഘവനെതിരെ ഡിവൈഎഫ്ഐ വഴിതടയൽ സമരം പ്രഖ്യാപിച്ചിരുന്നതിനാൽ പ്രാദേശിക കമ്മിറ്റി സമരം നടത്തുകയായിരുന്നു. പുലിമുട്ട് പദ്ധതി പ്രദേശത്തിനരികെയുള്ള റോഡിൽ വച്ച് സരോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ വഴിതടഞ്ഞത്.

തുടർന്ന് സംഘർഷം ഉടലെടുത്തതോടെ എം വി രാഘവന്റെ വാഹനവ്യൂഹം കനത്ത പൊലീസ് സന്നാഹത്തോടെ ഊടുവഴികളിലൂടെ കൊണ്ടുപോയി കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ സരോഷ് കുമാർ ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ പ്രവർത്തകരുടെ പേരിൽ പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് പൊലീസിന് പിടികൊടുക്കാതെ സരോഷ് കുമാർ ഒളിവിൽ പോവുകയാണുണ്ടായത്.

Story by