വള്ളവും ചങ്ങാടവും ഒന്നും വേണ്ട, നടന്നുപോകാം ഡാമിനുനടുവിലൂടെ; മരുഭൂമിക്കു തുല്യമായി നെയ്യാര്‍ഡാം

ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ വരള്‍ച്ചയാണ് സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഡാമിലെ മിച്ചമുള്ള ജലനിരപ്പ് അനുദിനം താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഏപ്രില്‍ പകുതിയോടെ ഡാമിലെ ജലം മുഴുവന്‍ വറ്റുമെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

വള്ളവും ചങ്ങാടവും ഒന്നും വേണ്ട, നടന്നുപോകാം ഡാമിനുനടുവിലൂടെ; മരുഭൂമിക്കു തുല്യമായി നെയ്യാര്‍ഡാം

തലസ്ഥാന ജില്ലയിലെ പ്രധാന ഡാമുകളിലൊന്നായ നെയ്യാര്‍ഡാമും വറ്റിവരണ്ടു. മലയോര മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴയൊന്നും ഡാമില്‍ ഒരു ചലനവും വവരുത്തിയിട്ടില്ല. പ്രധാന സംഭരണിയില്‍ കഴിഞ്ഞ വര്‍ഷം ഈ സമയം 63.365 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 13.84 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലം മാത്രമാണുള്ളത്.

ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ വരള്‍ച്ചയാണ് സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഡാമിലെ മിച്ചമുള്ള ജലനിരപ്പ് അനുദിനം താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഏപ്രില്‍ പകുതിയോടെ ഡാമിലെ ജലം മുഴുവന്‍ വറ്റുമെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. നെയ്യാര്‍ ഡാമിന്റെ പല കടവുകളും ഇപ്പോള്‍ത്തന്നെ പൂര്‍ണ്ണമായി വെള്ളം വറ്റിയ അവസ്ഥയിലാണ്.

ഫോട്ടോ: സാബു കോട്ടപ്പുറം

കുമ്പിച്ചല്‍, പന്തപ്ളാമൂട്, ചങ്ങാടക്കടവ്, പന്ത, തെക്കേ പന്ത, ദൈവപ്പുര തുടങ്ങിയ സ്ഥലങ്ങളിലെ ജലസംഭരണിയുടെ ഭാഗങ്ങള്‍ പൂര്‍ണ്ണമായും വറ്റിയ അവസ്ഥയിലാണ്. മുമ്പ് കടത്ത് കടക്കാന്‍ വള്ളങ്ങള്‍ ഉപയോഗിച്ചിരുന്നവര്‍ ഇപ്പോള്‍ അതെല്ലാം ഒഴിവാക്കി നടന്നുപോകുകയാണ് ചെയ്യുന്നത്. ആദിവാസി ഊരുകളില്‍ പലതിലും ജലലഭ്യതയില്ലാത്ത അവസ്ഥയുണ്ട്. മത്രമല്ല തിരുവനന്തപുരം ജില്ലയിലെ തെക്കന്‍ പഞ്ചായത്തുകള്‍ പലതും രൂക്ഷമായ വരള്‍ച്ചയും ജലദൗര്‍ലഭ്യതയും അനുഭവിക്കുന്നുണ്ട്.


ഫോട്ടോ: സാബു കോട്ടപ്പുറം

ജലത്തിനായി ഡാമിനെ ആശ്രയിച്ചിരുന്നവര്‍ ഇപ്പോള്‍ വറ്റിയ ഡാമിനുള്ളില്‍ ചെറു കുഴികള്‍ തീര്‍ത്താണ് ജലം ശേഖരിക്കുന്നത്. ഡാമില്‍ ബാക്കിയുള്ള ജലം കാളിപ്പാറ കുടിവെള്ള പദ്ധതിക്കായും കൊണ്ടുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ ഏപ്രില്‍ തുടക്കത്തില്‍ വലിയൊരു മഴ ലഭിച്ചില്ലെങ്കില്‍ രൂക്ഷമായ ജലദൗര്‍ലഭ്യതയാകും തെക്കന്‍ പ്രദേശങ്ങളിലുണ്ടാകുകയെന്നും വ്യക്തമാണ്.


Read More >>