'ഐ എ എസ്സുകാർക്കിടയിലെ അഴിമതി കേരളത്തിൽ വർധിച്ചു; സർക്കാർ ഫയലുകൾ പട്ടാപ്പകൽ പ്രതിപക്ഷത്തെ കാണിക്കുന്ന രീതി ശരിയല്ല.' ഡോ. ഡി ബാബുപോൾ

ബ്യൂറോക്രസിയിൽ നിഷ്പക്ഷതയെന്ന നിലപാട് സ്വീകരിക്കണെമെങ്കിൽ സ്വന്തമായി ഉറച്ച നിലപാട് ഉണ്ടാകണം. 'ഒരു ഫയലിലെ ഗുണവും ദോഷവും പറയേണ്ടവരാണ് ഐ എ എസ്സുകാർ. അതിനു മുഖം നോക്കരുത്. അതിന്റെ മറുവശമെന്തെന്നാൽ, ജനാധിപത്യത്തിൽ ബ്യൂറോക്രസി പ്രതിപക്ഷമായി കളിക്കേണ്ട കാര്യമില്ല. എതിർപ്പുണ്ടെങ്കിൽ ഫയലിലാണ് അവർ എഴുതേണ്ടത്. എന്നാൽ സർക്കാർ ഫയലുകൾ പട്ടാപ്പകൽ പ്രതിപക്ഷത്തെ കാണിക്കുന്നവർ ഉണ്ട്. ആ രീതി ശരിയല്ല.'ഡോ. ഡി ബാബുപോൾ പറഞ്ഞു.

ഐ എ എസ്സുകാർക്കിടയിലെ അഴിമതി കേരളത്തിൽ വർധിച്ചു; സർക്കാർ ഫയലുകൾ പട്ടാപ്പകൽ പ്രതിപക്ഷത്തെ കാണിക്കുന്ന രീതി ശരിയല്ല. ഡോ. ഡി ബാബുപോൾ

'ഐ എ എസ്സുകാർക്കിടയിലെ അഴിമതി വർധിച്ചിരിക്കുകയാണ്. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും കേരളത്തിലെ സിവിൽ സർവീസിൽ അഴിമതിയുണ്ട്' - മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ഡി ബാബുപോൾ. പൊതുവായി മൂല്യച്യുതിയുടെ പ്രതിഫലനം സിവിൽ സർവീസിലുമുണ്ടെന്നു ഡോ. ഡി ബാബുപോൾ തിരുവനന്തപുരത്ത് പറഞ്ഞു. സമൂഹത്തിന്റെ പരിച്‌ഛേദമായതിനാൽ പൊതുസമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നതല്ല സിവിൽ സർവീസ്. എന്നാൽ രാഷ്ട്രീയത്തിലെ അപചയം 1980 കളിൽ വ്യാപകമായപ്പോൾ സിവിൽ സർവീസിലേക്ക്‌ വ്യാപകമായി പ്രതിഫലിച്ചത് ഇപ്പോഴാണെന്നും ഡി ബാബുപോൾ വ്യക്തമാക്കി.

ബ്യൂറോക്രസിയിൽ നിഷ്പക്ഷതയെന്ന നിലപാട് സ്വീകരിക്കണെമെങ്കിൽ സ്വന്തമായി ഉറച്ച നിലപാട് ഉണ്ടാകണം. 'ഒരു ഫയലിലെ ഗുണവും ദോഷവും പറയേണ്ടവരാണവർ. അതിനു മുഖം നോക്കരുത്. അതിന്റെ മറുവശമെന്തെന്നാൽ ജനാധിപത്യത്തിൽ ബ്യൂറോക്രസി പ്രതിപക്ഷമായി കളിക്കേണ്ട കാര്യമില്ല. എതിർപ്പുണ്ടെങ്കിൽ ഫയലിലാണ് അവർ എഴുതേണ്ടത്. എന്നാൽ സർക്കാർ ഫയലുകൾ പട്ടാപ്പകൽ പ്രതിപക്ഷത്തെ കാണിക്കുന്നവർ ഉണ്ട്. ആ രീതി ശരിയല്ല'- ഡി ബാബുപോൾ പറഞ്ഞു.

അഴിമതി നിയന്ത്രിക്കുന്നതിന് വിവരാവകാശ നിയമത്തിന് വലിയ പങ്കുണ്ട്. എന്നാൽ വടക്കേ ഇൻഡ്യയിലുള്ളവർക്ക്‌ മലയാളികളുടെയത്ര വിവരമില്ല. അതിനാലാവണം ഇവിടത്തെ അപേക്ഷിച്ച് അവിടെ സിവിൽ സർവീസിൽ കൂടുതൽ അഴിമതി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.