കോടതിയുടെ ചുമലില്‍ തോക്ക് വച്ചാണ് സര്‍ക്കാര്‍ വെടിവെച്ചതെന്ന് ഹൈക്കോടതി; മദ്യശാലകള്‍ നാളെ ഉച്ചയ്ക്ക് ശേഷം തുറക്കുമോ?

കോടതിയുടെ ചുമലില്‍ തോക്ക് വച്ചാണ് സര്‍ക്കാര്‍ വെടിവെച്ചത്. സര്‍ക്കാര്‍ വെടിവെച്ചാല്‍ തിരിച്ചു വെടിവെയ്ക്കാനും അറിയാം. സര്‍ക്കാറിനെതിരെ ഹൈക്കോടതിയുടെ വിചിത്രമായ പരാമര്‍ശമാണിത്. പാതയോരത്തെ മദ്യശാലകള്‍ നാളെ ഉച്ചവരെ തുറക്കരുതെന്നും ഹൈക്കോടതി

കോടതിയുടെ ചുമലില്‍ തോക്ക് വച്ചാണ് സര്‍ക്കാര്‍ വെടിവെച്ചതെന്ന് ഹൈക്കോടതി; മദ്യശാലകള്‍ നാളെ ഉച്ചയ്ക്ക് ശേഷം തുറക്കുമോ?

പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിന് ഹൈക്കോടതയില്‍ നിന്ന് തിരിച്ചടി. കോടതിയുടെ ചുമലില്‍ തോക്ക് വച്ചാണ് സര്‍ക്കാര്‍ വെടിവെച്ചത്. സര്‍ക്കാര്‍ വെടിവെച്ചാല്‍ തിരിച്ചു വെടിവെയ്ക്കാനും അറിയാം. സര്‍ക്കാറിനെതിരെ ഹൈക്കോടതിയുടെ വിചിത്രമായ പരാമര്‍ശമാണിത്. പാതയോരത്തെ മദ്യശാലകള്‍ നാളെ ഉച്ചവരെ തുറക്കരുതെന്നും ഹൈക്കോടതി. ദേശീയ പാത ഡീനോട്ടിഫൈ ചെയ്തില്ലെങ്കില്‍ എന്തിന് മദ്യശാലകള്‍ തുറന്നുവെന്നും കോടതി ചോദിച്ചു.

ദേശീയ പാതയിലെ കണ്ണൂര്‍-വെങ്ങളം-കുറ്റിപ്പുറം, ചേര്‍ത്തല-ഓച്ചിറ-തിരുവനന്തപുരം വരെയുള്ള മദ്യശാലകള്‍ തുറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതി ഇടപെടല്‍. അതേസമയം നാളെ വിധി വരുന്നത് വരെ മദ്യശാലകള്‍ തുറക്കാന്‍ പാടില്ലെന്ന് കോടതി അറിയിച്ചു.