തോട്ടം തൊഴിലാളികളുടെ മക്കളെ പഠിപ്പിക്കാനാളില്ല; അധ്യയനം മുടങ്ങുമെന്ന ആശങ്കയിൽ ദേവികുളം സ്കൂൾ

ഇവർ സ്കൂളിലെത്തി ചുമതലയേറ്റെങ്കിലും ഇവിടെ തുടരാൻ താൽപര്യമില്ലാത്തതിനാൽ മറ്റ് ജില്ലകളിലെ സ്കൂളുകളിലേക്ക് മാറാൻ ശ്രമിക്കുകയാണ്.

തോട്ടം തൊഴിലാളികളുടെ മക്കളെ പഠിപ്പിക്കാനാളില്ല; അധ്യയനം മുടങ്ങുമെന്ന ആശങ്കയിൽ ദേവികുളം സ്കൂൾ

സ്ഥലംമാറിയെത്തിയ അധ്യാപകർ അതേ വേഗത്തിൽ തിരിച്ചുപോവാൻ തയാറെടുക്കുന്നതോടെ അധ്യയനം മുടങ്ങുമെന്ന ആശങ്കയിൽ ദേവികുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ. നിർധന തോട്ടംതൊഴിലാളികളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. ഹയർ സെക്കൻഡറിയിൽ 245 കുട്ടികൾ പഠിക്കുന്ന ഇവിടെ 16 സ്ഥിരം അധ്യാപകരും 2 താൽക്കാലികക്കാരുമാണ് ഉള്ളത്. ഇത്തവണത്തെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കൂട്ട സ്ഥലംമാറ്റത്തിൽ ഇതിൽ 12 സ്ഥിരം അധ്യാപകർ സ്ഥലംമാറിപ്പോയി.

പകരം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നായി 12 പേരെ ഇവിടേക്ക് നിയമിച്ചു. ഇതിൽ പത്തും വനിതകളാണ്. ചട്ടപ്രകാരം ഇവർ സ്കൂളിലെത്തി ചുമതലയേറ്റെങ്കിലും ഇവിടെ തുടരാൻ താൽപര്യമില്ലാത്തതിനാൽ മറ്റ് ജില്ലകളിലെ സ്കൂളുകളിലേക്ക് മാറാൻ ശ്രമിക്കുകയാണ്. 5 പേർ ഇപ്പോൾത്തന്നെ ദീർഘാവധി എടുത്തുകഴി‍ഞ്ഞു.

താമസിക്കാൻ ക്വാർട്ടേഴ്സുകൾ ഇല്ലാത്തതാണ് പുറത്തുനിന്നെത്തുന്ന അധ്യാപകർ നേരിടുന്ന പ്രധാന പ്രശ്നം. ദേവികുളത്തും മൂന്നാറിലും വാടകയ്ക്ക് വീടുകൾ കിട്ടാനില്ല. കാലാവസ്ഥയാണ് മറ്റൊരു പ്രശ്നം. തങ്ങളോട് താൽപര്യം ചോദിക്കാതെയാണ് ദേവികുളത്തേക്ക് സ്ഥലംമാറ്റിയതെന്നാണ് അധ്യാപകരുടെ പരാതി.

Story by
Read More >>