സ്വാമിക്കിനി ലിംഗാനന്ദമില്ലെന്നു ഡോക്ടർമാർ; തുന്നിച്ചേർത്ത ലിംഗം ശരീരം സ്വീകരിച്ചില്ല; വൃഷണങ്ങളും മുറിച്ചു മാറ്റും

ലിംഗമില്ലാതെ വൃഷണം മാത്രം നില നിർത്തിയാൽ ലൈംഗിക ചോദനയുണ്ടാകുമ്പോൾ ദോഷകരമാകുമെന്ന് ഡോക്ടർമാർ

സ്വാമിക്കിനി ലിംഗാനന്ദമില്ലെന്നു ഡോക്ടർമാർ;   തുന്നിച്ചേർത്ത ലിംഗം ശരീരം സ്വീകരിച്ചില്ല; വൃഷണങ്ങളും മുറിച്ചു മാറ്റും

സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന ഹരി സ്വാമിയുടെ ലിംഗം തുന്നിച്ചേർത്തത് ഫലപ്രദമാകുന്നില്ലെന്നു ഡോക്ടർമാർ. തുന്നിച്ചേർത്ത ഭാഗം സജീവമാകുന്നില്ലെന്നും ഇനി അതിനുള്ള സാധ്യത കുറവാണെന്നുമാണ് ഡോക്ടർമാരുടെ സംഘം നടത്തിയ വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയത്.

അണുബാധയോ പഴുപ്പോ ഉണ്ടായാൽ ലിംഗം ഉപേക്ഷിക്കേണ്ടിവരും. ലിംഗം നഷ്ടമാവുകയും വൃഷണം നിലനിൽക്കുകയും ചെയ്‌താൽ ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകാമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ലൈംഗിക ചോദന ഉണ്ടാകുമ്പോൾ ലിംഗമില്ലാതിരിക്കുന്ന അവസ്ഥയിൽ, മനസ്സിനെയും ശരീരത്തെയും ദോഷകരമായി ബാധിക്കും. രോഗം വന്നതുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ ജനനേന്ദ്രിയം നീക്കം ചെയ്‌താൽ വൃഷണസഞ്ചിയും ശസ്ത്രക്രിയ ചെയ്തു നീക്കാറുണ്ട്. ശസ്ത്രക്രിയക്ക് വിധേയനാകേണ്ട ആളിന്റെകൂടി സമ്മതത്തോടെയാണ് ഇത് ചെയ്യുന്നത്.

പീഡന ശ്രമത്തിനിടെ പെൺകുട്ടി ലിംഗം വെട്ടിമാറ്റിയതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്വാമിയുടെ മുറിഞ്ഞു പോയ ഭാഗം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കുകയായിരുന്നു. സംഭവം നടന്ന് അരമണിക്കൂർ കഴിഞ്ഞാണ് സ്വാമിയെ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ അറ്റുപോയ ഭാഗത്തെ രക്തം പൂർണമായി വാർന്നു പോവുകയും ഞരമ്പുകളുടെ ചലന ശേഷി ഏതാണ്ട് നിലയ്ക്കുകയും ചെയ്തിരുന്നു. തുന്നിച്ചേർക്കൽ ശസ്ത്രക്രിയ വിജയകരമാകാനിടെയില്ലെന്നു ഈ ഘട്ടത്തിൽ തന്നെ അഭിപ്രായമുയർന്നിരുന്നെങ്കിലും മൂത്രനാളി കൃത്യമായി യോജിപ്പിക്കാനായിരുന്നു ഡോക്ടർമാർ ശ്രദ്ധ ചെലുത്തിയത്.