കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്റെതാണെന്ന് ഡിഎന്‍എ ഫലം; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കേസില്‍ വൈദികനെതിരായ ശക്തമായ തെളിവാണ് പുറത്തുവന്ന ഡിഎന്‍എ ഫലം.

കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്റെതാണെന്ന് ഡിഎന്‍എ ഫലം; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. മുഖ്യപ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയുടെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകള്‍ കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധിച്ചത്.

ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കേസില്‍ വൈദികനെതിരായ ശക്തമായ തെളിവാണ് പുറത്തുവന്ന ഡിഎന്‍എ ഫലം. പീഡന കേസില്‍ പ്രതി ഫാദര്‍ റോബിനെതിരെ ലഭിച്ച പതിയ തെളിവുകള്‍ പൊലീസിന്റെ മുേന്നാട്ടുള്ള നീക്കങ്ങള്‍ക്കു ശക്തിപകരുമെന്നാണ് വിലയിരുത്തല്‍.

വൈദികന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലാണ് പ്രസവിച്ചത്. പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുട്ടിയെ ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്ലിങ് ഹോമിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു കുഞ്ഞിനെ പൊലീസ് ഏറ്റെടുക്കുകയായിരുന്നു.