ദുരിതാശ്വാസം; നാദാപുരത്ത് നിന്ന് ഒരു ടെക്സ്റ്റൈൽസ് വയനാട് ചുരം കയറും

പത്തു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന വസ്ത്രങ്ങളാണ് ഇത്തരത്തിലവർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നത്

ദുരിതാശ്വാസം; നാദാപുരത്ത് നിന്ന് ഒരു ടെക്സ്റ്റൈൽസ് വയനാട് ചുരം കയറും

കാലവർഷ കെടുതിയനുഭവിക്കുന്നവർക്ക് നിരവധി സഹായ ഹസ്തങ്ങൾ ഉയരുന്നുണ്ടെങ്കിലും ദുരിതാശ്വാസ ഫണ്ടിലേക്ക് വ്യത്യസ്തമായൊരു സംഭാവന നൽകുകയാണ് നാദാപുരത്തുകാർ. നാദാപുരത്തെ ഒരു ടെക്സ്റ്റൈൽസിലെ മുഴുവൻ വസ്ത്രങ്ങളും വിലക്ക് വാങ്ങി അവ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തുകാർ. പത്തു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന വസ്ത്രങ്ങളാണ് ഇത്തരത്തിലവർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നത്.

ഹമീദ് ഹാജി നരിക്കോളിലിയുടെ നേതൃത്വത്തിലാണ് ഇവരുടെ വ്യത്യസ്തമായ ഉദ്യമം നടക്കുന്നത്. നാദാപുരത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമായാണ് എന്നാണ് ഇതിന്റെ സംഘാടകർ പറയുന്നത്. എന്നാൽ നാദാപുരത്തിനെ ചരിത്രത്തിൽ മാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലും ഇങ്ങനെയൊരു സംഭവം ഉണ്ടായിക്കാണില്ല.

മുൻപ് കാലവർഷ കെടുതി അനുഭവിക്കുന്നവർക്കായി തന്റെ കയ്യിലുണ്ടായിരുന്ന 50 പുതപ്പും മധ്യപ്രദേശുകാരനായ വിഷ്ണു സംഭാവന നൽകിയിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു

Read More >>