സംവിധായകന്‍ ദീപന്‍ അന്തരിച്ചു; സംസ്‌കാരം നാളെ

2003-ല്‍ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി ദീപന്‍ അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ ദീപന്‍ സംവിധാനം ചെയ്ത പൃഥിരാജ് നായകനായ പുതിയമുഖം, ഹീറോ എന്നീ സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്.

സംവിധായകന്‍ ദീപന്‍ അന്തരിച്ചു; സംസ്‌കാരം നാളെ

പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ ദീപന്‍ അന്തരിച്ചു.വൃക്കരോഗത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗം ബാധിച്ച് രണ്ടാഴ്ചയായി ഗുരുതരാവസ്ഥയില്‍ ആയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് 11 മണിയോടൊണ് അന്ത്യം സംഭവിച്ചത്.

പുതിയമുഖം, ലീഡര്‍, ഹീറോ, കമ്പനി തുടങ്ങി ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2003-ല്‍ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി ദീപന്‍ അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ ദീപന്‍ സംവിധാനം ചെയ്ത പൃഥിരാജ് നായകനായ പുതിയമുഖം, ഹീറോ എന്നീ സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

2014 ല്‍ സുരേഷ് ഗോപിയെ നായകനാക്കി ഡോള്‍ഫിന്‍ ബാര്‍ ആണ് ദീപന്റെ അവസാന ചിത്രം. തിരുവന്തപുരം സ്വദേശിയായ ദീപന്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്. ജയറാം നായകനായ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ഭൗതികശരീരം കൊച്ചിയില്‍ നിന്നും ഉച്ചയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം നാളെ രാവിലെ 10 മണിക്ക്.

Read More >>