ദിലീപിനായി വൻ സൈബർ പിആർ സംഘം: കൊച്ചിയിൽ ക്യാംപ് ഓഫീസ്; അറസ്റ്റിന് മുൻപേ കോടികൾ ഒഴുക്കി പണി തുടങ്ങി

അറസ്റ്റിലാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ദിലീപീന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്താനായി വൻ സംഘത്തെയാണ് രൂപീകരിച്ചത്. ഫാൻ ബേസില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്താണ് പി.ആർ ഏജൻസി പ്രവർത്തനം നടത്തുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ദിലീപിനായി വൻ സൈബർ പിആർ സംഘം: കൊച്ചിയിൽ ക്യാംപ് ഓഫീസ്; അറസ്റ്റിന് മുൻപേ കോടികൾ ഒഴുക്കി പണി തുടങ്ങി

ദിലീപിന് അനുകൂല വികാരം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്താൻ വൻ സംഘം പ്രവർത്തിക്കുന്നു. പ്രൊഫഷണൽ രീതിയിലാണ് യുവാക്കളുടെ സംഘത്തെ സംഘടിപ്പിച്ചിരുക്കുന്നത്. കൊച്ചി കേന്ദ്രമാക്കി ഓഫീസും താമസ സൗകര്യവുമൊരുക്കിയാണ് പ്രവർത്തനം. വലിയ തോതിൽ പണമൊഴിക്കിയാണ് ഇത്തരത്തിൽ ദിലീപ് സംഘങ്ങളെ രൂപപ്പെടുത്തിയതെന്ന് പ്രവർത്തന രീതിയിൽ നിന്ന് വ്യക്തം. പി.ആർ ഏജൻസി നേതൃത്വം നൽകുന്ന സംഘങ്ങളിലേക്ക് ഒഴുകുന്ന പണത്തെ സംബന്ധിച്ച് സർക്കാർ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിലീപിന് ജാമ്യം നൽകാതിരിക്കാൻ പ്രോസിക്യൂഷൻ എടുത്തു കാട്ടിയ പ്രധാന വസ്തുതയായിരുന്നു പി.ആർ ഏജൻസിയെ ഉപയോ​ഗിച്ച് സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം. ജയിലിലായിട്ടും പുറത്ത് വൻ പ്രചരണം സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിൽ സ്വാധീനവും സാമ്പത്തിക ശക്തിയുമുള്ള ആളാണ് ദിലീപെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ വാദത്തെ ബലപ്പെടുത്തുന്ന തരത്തിലാണ് ദിലീപ് അനുകൂല പ്രചരണത്തിന് വേണ്ടി സംഘങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്.


Image Title


ഐ സപ്പോർട്ട് ദിലീപ്, വീ സപ്പോർട്ട് ദിലീപ്, ജസ്റ്റീസ് ഫോർ ദിലീപ്, ജനപ്രിയനായകൻ, ഐ സപ്പോർട്ട് മീനാക്ഷി ദിലീപ് തുടങ്ങിയ പേജുകളിലാണ് ഈ സംഘത്തിന്റെ പ്രവർത്തനം. ദിലീപിന്റെ ഫാൻബേസിൽ നിന്നാണ് സമൂഹമാധ്യമ പ്രചാരണത്തിനായുള്ള ആളുകളെ പി.ആർ ഏജൻസി റിക്രൂട്ട് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇവർ സൃഷ്ടിക്കുന്ന കണ്ടെന്റിന് കൃത്രിമമായി ലൈക്കുകളും ഷെയറുകളും സൃഷ്ടിച്ചതായും പൊലീസ് കണ്ടെത്തി കഴി‍ഞ്ഞു. സാധാരണ നിലയിൽ പണം കൊടുത്താൽ മാത്രമേ ഇത്തരം സേവനങ്ങൾ ലഭ്യമാകു. അന്താരാഷ്ട്ര തലത്തിൽ ഉള്ളതുപോലെ ലൈക്ക് ഫാക്ടറികളുടെ സാന്നിധ്യം കൂടിയാണ് ദിലീപ് പ്രചരണത്തിൽ നിന്ന് വ്യക്തമാകുന്നത്. അങ്ങനെയാണെങ്കിൽ ഈ പിആർ പ്രവർത്തനത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളുടെ അനധികൃത വഴികൾ കൂടിയായിരിക്കും പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.


Image Title


കഴുത്തിൽ ടാ​ഗ് അണിഞ്ഞ് എക്സിക്യുട്ടീവ് രീതിയിൽ പ്രവർത്തിക്കുന്ന സംഘം പണത്തിന് മാത്രം പ്രവർത്തിക്കുന്നതെന്ന് ഫേസ്ബുക്ക് പ്രൊമോഷന്റെ രീതിയിൽ നിന്ന് മനസ്സിലാക്കാം. ഐ സപ്പോർട്ട് ദിലീപ് എന്ന ഹാഷ്ടാ​ഗിൽ പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്യാനുള്ള ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് കാസർ​ഗോഡ് വിദ്യാന​ഗറിലുള്ള ഇനെക്സ് ഇന്റീരിയർ ആന്റ് എക്സ്റ്റീരിയർ സൊലൂഷൻസ് എന്ന സ്ഥാപനമാണ്.


Image Titleനേരത്തെ ഉണ്ടായിരുന്ന പ്രൊമോഷൻ പേജുകൾ വിലയ്ക്ക് വാങ്ങി പേര് മാറ്റിയും പ്രചാരണം നടത്തുന്നുണ്ട്. ഐ സപ്പോർട്ട് മീനാക്ഷി ദീലീപ് എന്ന പേജ് ദീലീപ് - മഞ്ജു വാര്യർ വിവാഹ മോചന സമയത്ത് പ്രവർത്തിച്ചിരുന്നതാണ്. മഞ്ജുവാര്യർക്കും അവരുടെ സിനിമകൾക്കും എതിരായ വികാരം പരത്താനും ഉപയോ​ഗിച്ചിരുന്ന പേജാണിത്. എന്നാലിപ്പോഴത് ദിലീപിന് വേണ്ടിയുള്ള പ്രചാരണത്തിനായി ഉപയോ​ഗിക്കുന്നു. ഐ സപ്പോർട്ട് മഞ്ജുവാര്യർ എന്ന പേരിലുള്ള പേജു പോലും ഇപ്പോൾ ദിലീപിനായാണ് പ്രവർത്തിക്കുന്നത്. ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് ഒരു ഏജൻസിയാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.


Image Title


അറസ്റ്റിന് മുൻപേ പ്രചരണം


ദിലീപ് അറസ്റ്റിലാകുന്നത് ജൂലൈ പത്തിനാണ്. എന്നാൽ ഓൺലൈൻ പ്രൊമോഷൻ സംഘത്തെ ദിവസങ്ങൾക്ക് മുമ്പ് തന്നെ രൂപീകരിച്ചിരുന്നു. ഐ സപ്പോർട്ട് ദീലീപ് എന്ന ഹാഷ്ടാ​ഗിൽ ഈ സംഘം ജൂലൈ 3 ന് പോസ്റ്റിം​ഗ് നടത്തിയതായി കാണാം.

കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണു ക്രിമിനൽ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിക്കുവേണ്ടി നവമാധ്യമങ്ങളെ ഉപയോഗിച്ചു പൊലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമമുണ്ടായത്. അറസ്റ്റിലായ നടൻ ദിലീപിനു പ്രതികൂലമായ അഭിപ്രായം പറഞ്ഞ ചലച്ചിത്ര പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾക്കും സൈബർ ക്വട്ടേഷൻ സംഘം നേതൃത്വം നൽകി. മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാൻ അറിയപ്പെടുന്ന പലർക്കും പണം വാഗ്ദാനം ചെയ്തതായും അന്വേഷണസംഘം പറയുന്നു.


Image Title


സൈബർ ക്വട്ടേഷൻ- ദിലീപിന്റെ ശൈലി


മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനായി ഡിജിറ്റൽ സാധ്യതകളെ വ്യക്തമായി ഇപയോ​ഗിച്ചിരുന്ന നടനാണ് ദിലീപ്. വ്യക്തിപരമായ വിഷയങ്ങളിലടക്കം തനിക്കനുകൂല അഭിപ്രായം ഉണ്ടാക്കാൻ സൈബർ ക്വട്ടേഷൻ കൊടുത്ത് സമൂഹ മാധ്യമപ്രചാരണം നടത്തുന്നത് ദിലീപിന്റെ ശൈലിയാണ്. വിവാഹ മോചന സമയത്ത് മഞ്ജു വാര്യരെ ആക്രമിക്കാൻ വേണ്ടിയാണ് ദിലീപ് സൈബർ ക്വട്ടേഷൻ ആരംഭിക്കുന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സമൂഹ മാധ്യമ പ്രചാരണം ഒരുക്കിയ പിആർ ഏജിൻസി തന്നെയാണ് ദീലീപിന് വേണ്ടി പ്രചാരണം നടത്തുന്നത്. പിആർ ഏജൻസിയെ സൈബർ പൊലീസ് കണ്ടെത്തി കഴിഞ്ഞു. പ്രതിഭാ​ഗവുമായി ചേർന്ന ​സാമ്പത്തിക ലാഭത്തിനു വേണ്ടി ഇവർ നടത്തിയ ​ഗൂഢാലോചനയടക്കം അന്വേഷണ പരിധിയിൽ വരും.


Image TitleRead More >>