ദിലീപിനു ഹൈക്കോടതിയിലും ജാമ്യം കിട്ടില്ല; അങ്കമാലി ​മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് അതിശക്തം

ദിലീപിനു ജാമ്യം നിഷേധിച്ചത് സമാന കുറ്റകൃത്യം ചെയ്യുന്നവർക്കുള്ള താക്കീതാണെന്നു അങ്കമാലി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യങ്ങൾ പറയുന്നത്.

ദിലീപിനു ഹൈക്കോടതിയിലും ജാമ്യം കിട്ടില്ല; അങ്കമാലി ​മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് അതിശക്തം

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാതെ വീണ്ടും ജയിലിലായ ദിലീപിന് ഹൈക്കോടതിയിലും രക്ഷയുണ്ടാവില്ല. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതിയിൽ ദിലീപിനു വിനയാകും. ​ഗുരുതര വിമർശനമാണ് ഉത്തരവിൽ അങ്കമാലി കോടതി നടത്തിയിരിക്കുന്നത്.

ദിലീപിനു ജാമ്യം നിഷേധിച്ചത് സമാന കുറ്റകൃത്യം ചെയ്യുന്നവർക്കുള്ള താക്കീതാണെന്നു അങ്കമാലി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യങ്ങൾ പറയുന്നത്.

ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് ​​ഗുരുതരമായ കുറ്റങ്ങളാണ്. അതിനെ ലഘുവായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങൾ നിസാരമായി കാണില്ലെന്നു തിരിച്ചറിയണം. ജാമ്യത്തിൽ വിട്ടാൽ പ്രതി തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതായും അങ്കമാലി കോടതി ഉത്തരവിൽ പറയുന്നു.

ഇപ്പോഴാണ് കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത്. സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാതെ ഹൈക്കോടതിയിൽ നേരിട്ട് അപ്പീൽ പോവുമ്പോൾ ഈ വിധിയാണ് പരിശോധിക്കപ്പെടുക. വിധി പൂർണമായും ദിലീപിന് എതിരാവുകയും ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ​ഗുരുതര പരാമർശങ്ങൾ നടത്തുകയും ചെയ്ത സാഹചര്യത്തിൽ ഹൈക്കോടതിയും ദിലീപിനെ കൈയൊഴിയുമെന്നാണ് നിയമവിദ​ഗ്ധർ പറയുന്നത്.

​അതീവ ​ഗൗരവതരമായ വകുപ്പുകൾ ചുമത്തപ്പെട്ട പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകിയാൽ അത് രാജ്യമൊട്ടാകെ പ്രതിഫലിക്കും. കൂട്ടബലാത്സം​ഗ കേസുകളിലെ പ്രതികൾ ഈ വിധി ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയുമായി കോടതികളെ സമീപിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇവയൊക്കെ പരി​ഗണിച്ച് ഹൈക്കോടതിയും ദിലീപിനുള്ള ജാമ്യം നിഷേധിക്കാൻ തന്നെയാണ് കൂടുതൽ സാധ്യതയെന്ന് നിയമവി​ദ​ഗ്ധർ വ്യക്തമാക്കുന്നു.

Read More >>