നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നുണ്ട്. എസ്പി സുദർശനൻ, സിഐ ബിജു പൗലോസ് എന്നിവരാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

സഹപ്രവർത്തകയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നു. ദിലീപിനെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് ദിലീപിനെ ചോദ്യം ചെയ്തത്. ഒരു മണിക്കൂറോളമായി ചോദ്യം ചെയ്യൽ തുടരുകയാണ്.

ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നുണ്ട്. എസ്പി സുദർശനൻ, സിഐ ബിജു പൗലോസ് എന്നിവരാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് ദിലീപ് വാദം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇന്നത്തെ ചോദ്യം ചെയ്യലെന്നാണ് സൂചന.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നേരത്തെ കത്തയച്ചിരുന്നു. വ്യാജ തെളിവുണ്ടാക്കി കേസിൽ തന്നെ കുടുക്കിയെന്നാണ് ദിലീപ് കത്തിൽ ആരോപിച്ചത്. ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയും എഡിജിപി ബി സന്ധ്യയും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Story by
Read More >>