മെമ്മറി കാർഡിലെ സ്ത്രീ ശബ്ദം പിടിവള്ളിയാക്കും; പുതിയ നിയമപോരാട്ടത്തിനൊരുങ്ങി ദിലീപ്

മെമ്മറികാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന വാദം കോടതിയില്‍ ഉയര്‍ത്താനാണ് ദിലീപ് ശ്രമിക്കുന്നത്. മെമ്മറികാര്‍ഡ് ലഭിച്ചാല്‍ കേസില്‍ ഏറെ ദൂരം മുന്നോട്ടുപോകാമെന്ന കണക്കുകൂട്ടലിലാണ് ദിലീപെന്നാണ് സൂചന.

മെമ്മറി കാർഡിലെ സ്ത്രീ ശബ്ദം പിടിവള്ളിയാക്കും; പുതിയ നിയമപോരാട്ടത്തിനൊരുങ്ങി ദിലീപ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ പുതിയ വാദങ്ങളുമായി ദിലീപ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ സ്ത്രീ ശബ്ദമാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തുക. ആക്രമണ ദൃശ്യങ്ങളടങ്ങുന്ന മെമ്മറികാര്‍ഡ് നൽകണമെന്ന ആവശ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയാല്‍ സ്ത്രീ ശബ്ദം എന്ന കച്ചിത്തുരുമ്പുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപ് ഒരുങ്ങുന്നത്.

കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്‍കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക. മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദത്തെപ്പറ്റി പോലീസ് കുറ്റപത്രത്തില്‍ ഒന്നും പറയുന്നില്ലെന്നാവും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 'ഓണ്‍ ചെയ്യൂ' എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ ആരോപണം.

മെമ്മറികാര്‍ഡിലെ ഈ സ്ത്രീ ശബ്ദം പ്രോസിക്യൂഷന്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. മെമ്മറികാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന വാദം കോടതിയില്‍ ഉയര്‍ത്താനാണ് ദിലീപ് ശ്രമിക്കുന്നത്. മെമ്മറികാര്‍ഡ് ലഭിച്ചാല്‍ കേസില്‍ ഏറെ ദൂരം മുന്നോട്ടുപോകാമെന്ന കണക്കുകൂട്ടലിലാണ് ദിലീപെന്നാണ് സൂചന. കേസില്‍ തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ദീലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More >>