പലരും മോഹിച്ച നായികമാരെ കല്യാണം കഴിച്ചതില്‍ ആളുകള്‍ക്ക് തന്നോട് അസൂയ: ദിലീപ് അങ്ങനെ 'ദിലീപ് ഫാനാ'യി

മലയാളത്തിലെ രണ്ടുനായികമാരെ കല്യാണം കഴിച്ചതിന് തന്നോട് ആളുകള്‍ക്ക് അസൂയയുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിട്ടുണ്ടെന്ന് നടന്‍ ദിലീപ്

പലരും മോഹിച്ച നായികമാരെ കല്യാണം കഴിച്ചതില്‍ ആളുകള്‍ക്ക് തന്നോട് അസൂയ: ദിലീപ് അങ്ങനെ ദിലീപ് ഫാനായി

'പലരും മോഹിക്കുകയും കല്യാണം കഴിക്കണമെന്നു ആഗ്രഹിക്കുകയും ചെയ്ത നായികമാരെ കല്യാണം കഴിച്ചതിന്' തന്നോട് ആളുകള്‍ക്ക് അസൂയയുണ്ടെന്ന് നടന്‍ ദിലീപ്. സത്യന്‍ അന്തിക്കാടാണ് തന്നോട് ഇതു പറഞ്ഞതെന്ന് മനോരമ ഓണ്‍ലൈന്‍ വഴി പുറത്തുവിട്ട സംഭാഷണത്തിലാണ് ദിലീപ് പറയുന്നത്. സത്യൻ അന്തിക്കാട് പറഞ്ഞ കാര്യങ്ങള്‍ കേട്ട ശേഷം താന്‍ ദിലീപ് ഫാനായെന്നും ദിലീപ് പറയുന്നു.

സത്യൻ അന്തിക്കാടിന്റെ വാക്കുകളെന്ന നിലയില്‍ ദിലീപ് പറയുന്നത് ഇതാണ്: ''ഒരു മിമിക്രി ആര്‍ട്ടിസ്റ്റായിരുന്ന ദിലീപ് സംവിധാന സഹായിയായി. കൊച്ചുകൊച്ചു വേഷങ്ങളിലൂടെ ക്യാമറയ്ക്കു മുന്നില്‍ വന്നു. ചെറിയ വേഷം ചെയ്ത് ഹീറോയായി. പിന്നീട് ചെയ്ത വേഷങ്ങളിലൂടെ ജനപ്രിയനായി. സിനിമകള്‍ നിര്‍മിച്ചു. മലയാളത്തിലെ പ്രമുഖ നായികയെ കല്യാണം കഴിച്ചു. വീണ്ടും കല്യാണം കഴിച്ചു. അതും നായിക. വലിയ സംഘടനയുടെ നേതൃത്വത്തില്‍ വന്നു. എല്ലാ താരങ്ങളേയും വെച്ച് സിനിമ ചെയ്തു. ഇനിയും മുന്നോട്ടുവിട്ടാല്‍ എന്തെല്ലാം ചെയ്യും എന്ന പേടിയാണ് എല്ലാവര്‍ക്കും''.

'എടവനക്കാട് ജനിച്ച് ആലുവയില്‍ വളര്‍ന്ന സാധാരണക്കാരനായ ഞാനൊരു സംഭവമാണല്ലേ സത്യേട്ടാ... സത്യേട്ടന്‍ ആരോടും പറയില്ലേല്‍ ഞാനൊരു കാര്യം പറയാം, ഞാനിപ്പോഴാ ഒരു ദിലീപ് ഫാനായത്'- ദിലീപ് അഭിനയിച്ച് സംഭാഷണത്തില്‍ പറയുന്നു.