അതിക്രമം വിവാദമായതോടെ ജിഷ്ണുവിന്റെ അമ്മയെ കാണാൻ ഡിജിപി ആശുപത്രിയിലെത്തി; സംഭവം ഐജി അന്വേഷിക്കും; സന്ദർശനം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി മാധ്യമങ്ങളോടു പറഞ്ഞു. ഐജിക്കാണ് അന്വേഷണ ചുമതല. ഇന്ന് വൈകിട്ട് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. അന്വേഷണത്തിനു ശേഷം കുറ്റക്കാരെന്നു തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കസ്റ്റഡിയില്‍ എടുത്ത ബന്ധുക്കളല്ലാത്ത എല്ലാവരെയും വിട്ടയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്ധുക്കള്‍ അല്ലാത്ത ആറുപേര്‍ കസ്റ്റഡിയിലുണ്ടെന്നും ഡിജിപിയും ഐജി മനോജ് എബ്രഹാമും പറഞ്ഞു.

അതിക്രമം വിവാദമായതോടെ ജിഷ്ണുവിന്റെ അമ്മയെ കാണാൻ ഡിജിപി ആശുപത്രിയിലെത്തി; സംഭവം ഐജി അന്വേഷിക്കും; സന്ദർശനം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം

തലസ്ഥാനത്ത് സമരത്തിനെത്തിയപ്പോൾ പൊലീസ് അതിക്രമത്തെ തുടർന്ന് പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജിഷ്ണുവിന്റെ അമ്മയെ കാണാൻ ഡിജിപി ലോക്നാഥ് ബെഹ്റയെത്തി. പൊലീസ് അതിക്രമത്തിനെതിരെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഡിജിപി മഹിജയെ കാണാനെത്തിയത്.

ഡിജിപിയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി മഹിജയെ ആശുപത്രിയില്‍ പോയി സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടത്. കനത്ത പൊലീസ് ബന്തവസ്സിലാണ് ബഹ്‌റ ആശുപത്രിയിലെത്തിയത്. ഇതോടൊപ്പം ഐജി മനോജ് എബ്രഹാമും ജിഷ്ണുവിന്റെ അമ്മയെ കാണാനെത്തി. തുടർന്ന് മഹിജയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി മാധ്യമങ്ങളോടു പറഞ്ഞു. ഐജിക്കാണ് അന്വേഷണ ചുമതല. ഇന്ന് വൈകിട്ട് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. അന്വേഷണത്തിനു ശേഷം കുറ്റക്കാരെന്നു തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കസ്റ്റഡിയില്‍ എടുത്ത ബന്ധുക്കളല്ലാത്ത എല്ലാവരെയും വിട്ടയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്ധുക്കള്‍ അല്ലാത്ത ആറുപേര്‍ കസ്റ്റഡിയിലുണ്ടെന്നും ഡിജിപിയും ഐജി മനോജ് എബ്രഹാമും പറഞ്ഞു.

സംഘര്‍ഷമുണ്ടായത് ബാഹ്യഇടപെടല്‍ കാരണമാണെന്നു പറഞ്ഞ ബെഹ്റ ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച സൂചനയതാണെന്നും പൊലീസിന്റെ അതിക്രമം സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും വ്യക്തമാക്കി.

അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആശുപത്രിക്കു മുമ്പില്‍ ഡിജിപിക്കെതിരെ കനത്ത പ്രതിഷേധമാണ് നടന്നത്. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, ബിജെപി പ്രവര്‍ത്തകരാണ് പൊലീസിനെതിരെ മുദ്രാവാക്യവുമായി ഡിജിപിയെ തടയുമെന്നു പ്രഖ്യാപിച്ച് ആശുപത്രി പരിസരത്ത് പ്രതിഷേധവുമായെത്തിയത്.