വൈപ്പിനിലെ പോലീസ് തേർവാഴ്ച; ഡിജിപി റിപ്പോർട്ട് തേടി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോടാണ് ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് ലാത്തിച്ചാർജിൽ സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പൊലീസ് നടപടിക്കെതിരേ വി എസ് അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തു വന്നിരുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മയും പൊലീസ് നടപടിയെ വിമർശിച്ചിരുന്നു.

വൈപ്പിനിലെ പോലീസ് തേർവാഴ്ച; ഡിജിപി റിപ്പോർട്ട് തേടി

വൈപ്പിനിൽ ഉ​ഗ്രസ്ഫോടക ശേഷിയുള്ള ഐഒസി എൽപിജി പ്ലാന്റിനെതിരെ സമരം ചെയ്തവർക്കു നേരെയുണ്ടായ പൊലീസ് തേർവാഴ്ചയിൽ ഡിജിപി ഇടപെടൽ. പൊലീസ് നടപടിയിൽ ഡിജിപി ടി പി സെൻകുമാർ റിപ്പോർട്ട് തേടി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പാ​​​ച​​​ക​​​വാ​​​ത​​​ക സം​​​ഭ​​​ര​​​ണ​​​ കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ സ​​മ​​രം ചെ​​യ്ത​​വ​​രെ പോലീസ് മർദ്ദിച്ചതിൽ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് വിഷയത്തിൽ ഡിജിപി ഇ‌ടപെട്ടത്.

സംഭവത്തിൽ ഇന്നലെ മനുഷ്യവകാശ കമ്മീഷൻ കേസെടുക്കുകയും സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡിജിപിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

പൊലീസിന്റെ നടപടിക്കെതിരെ കനത്ത പ്രതിഷേധം നാലുകോണിൽ നിന്നും ഉയർന്നിരുന്നു. വിഷയത്തിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പൊലീസിനെതിരെ രം​ഗത്തെത്തിയിരുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മയും പൊലീസ് നടപടിയെ വിമർശിച്ചിരുന്നു.

സമരക്കാർക്കു നേരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ പൊലീസ് അതിക്രമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്കാണ് പരിക്കേറ്റത്. നിരവധി പേർ ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇവരിൽ പലരുടേയും നില ​ഗുരുതരമായി തുടരുകയാണ്.

16ന് ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സമരക്കാർക്കുനേരെ അതിക്രമം നടത്തിയത്. സമരക്കാരുടെ പന്തൽ പൊളിക്കാൻ പൊലീസുകാർ എത്തിയതോടെ റോഡിൽ ഉപരോധസമരം നടത്തിയപ്പോഴായിരുന്നു ആക്രമണം. ‌ലാത്തിച്ചാർജിനൊപ്പം കടുത്ത മർദ്ദനങ്ങൾ ഡിസിപി സമരക്കാർക്കു നേരെ പ്രയോ​ഗിച്ചു.

ഇതിൽ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നിരവധി പേർക്കു പരിക്കേറ്റിരുന്നു. ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും സിപിഐ നേതാവിന്റെ വൃഷണം തകര്‍ക്കുകയും സിപിഐഎം വനിതാ നേതാവിനെ ആക്രമിക്കുകയും ചെയ്തിരുന്നു.

വഴിയാത്രക്കാരേയും പൊലീസ് വെറുതെ വിട്ടില്ല. ഇവരെ പൊലീസ് ലാത്തികൊണ്ട് അടിച്ചോടിക്കുകയും തൂക്കിയെടുത്ത് എറിയുകയുമായിരുന്നു.

Read More >>