പ്രക്ഷോഭം ഫലം കാണുന്നു: ജിഷ്ണുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു; രണ്ടാഴ്ചക്കുള്ളില്‍ പ്രതികളെ പിടിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് പുതിയ സംഘം രൂപീകരിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുക.

പ്രക്ഷോഭം ഫലം കാണുന്നു: ജിഷ്ണുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു; രണ്ടാഴ്ചക്കുള്ളില്‍ പ്രതികളെ പിടിക്കാന്‍ നിര്‍ദേശം

ജിഷ്ണുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുക. മുഴുവന്‍ പ്രതികളേയും രണ്ടാഴ്ചക്കകം പിടികൂടണമെന്നാണ് നിര്‍ദേശം.

ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും നടത്തിയ പ്രക്ഷോഭവും അതിനെ അടിച്ചമര്‍ത്തിയ പൊലീസ് ഇടപെടലും ഏറെ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് നടപടി. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ബാഹ്യ ഇടപെടലുകളും പരിശോധിക്കാനും നിര്‍ദേശമുണ്ട്. ഏറ്റവും വേഗത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

ഒളിവില്‍ കഴിയുന്ന പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തണം. തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് പുതിയ സംഘം രൂപീകരിച്ചത്. ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില്‍ സമരം സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് ബുധനാഴ്ച തടഞ്ഞിരുന്നു.

ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. തങ്ങളെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരന്‍ ശ്രീജിത്തും പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യുഡിഎഫും ബിജെപിയും ഹര്‍ത്താലും ആചരിച്ചു. ആഭ്യന്തര വകുപ്പിനെതിരായ പൊതുവികാരം രൂക്ഷമാകുന്നതിനിടെയാണ് അന്വേഷണസംഘത്തെ നിയോഗിച്ചത്.

Read More >>