ശബരിമലയിൽ യുവതികൾ സന്ദർശനം നടത്തുന്ന തരത്തിൽ ചിത്രങ്ങൾ; ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല സന്നിധാനത്ത് യുവതികൾ ദർശനം നടത്തുന്ന തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ കൂടി പ്രചരിക്കുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള വിവാദം കൊഴുക്കുന്നതിനിടെയാണ് ദേവസ്വം മന്ത്രി സംഭവത്തിലിടപെട്ടിരിക്കുന്നത്.

ശബരിമലയിൽ യുവതികൾ സന്ദർശനം നടത്തുന്ന തരത്തിൽ ചിത്രങ്ങൾ; ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല ക്ഷേത്രത്തിൽ യുവതികൾ സന്ദർശനം നടത്തിയെന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോകളുടെ വാസ്തവം ദേവസ്വം വിജിലൻസ് അന്വേഷിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇതുസംബന്ധിച്ച് ദേവസ്വം വിജിലൻസിന് നിർദേശം നൽകിയത്.

കൊല്ലം സ്വദേശിയായ ഒരു വ്യവസായി ശബരിമല ദർശനത്തിനു വിഐപി സൗകര്യം ഒരുക്കി നൽകി നേട്ടം ഉണ്ടാക്കുന്നുവെന്ന പരാതി ലഭിച്ചതായി മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ആ വ്യക്തിക്കൊപ്പമാണ് യുവതികൾ സന്നിധാനത്ത് എത്തിയത് എന്നാണു പരാതിയിൽ പറയുന്നത്.

പ്രായപരിധി പാലിച്ചുകൊണ്ടുള്ള സ്ത്രീപ്രവേശനത്തിനു ശബരിമലയിൽ തടസ്സമില്ല. വിഐപി ദർശനം എന്നപേരിൽ ആരെങ്കിലും നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് കുറ്റകരമാണെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ശബരിമലയിൽ ഏതെങ്കിലും വ്യക്തികൾക്ക് സ്വാധീനം മൂലം പ്രത്യേക പരിഗണന കിട്ടുന്നത് തടയാനുള്ള നടപടിയെടുക്കുമെന്നും പ്രസ്താവനയിലുണ്ട്.

Read More >>