ദേശാഭിമാനി എം.ടി.ഫെസ്റ്റ്: ടാഗോർ ഹാളിന്റെ വാടകയിൽ 50 ശതമാനം ഇളവു നൽകിയത് വിവാദത്തിൽ

25,000 രൂപയാണ് ടാഗോര്‍ ഹാളിന്റെ ഒരു ദിവസത്തെ വാടക. രണ്ട് ദിവസത്തേക്ക് 50,000 രൂപ നല്‍കേണ്ട സ്ഥാനത്താണ് ദേശാഭിമാനിയ്്ക്ക് 25,000 രൂപയുടെ ഇളവ് നല്‍കിയത്. 22,23 തിയ്യതികളില്‍ ഇത് പൂര്‍ണ്ണമായും സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് ദേശാഭിമാനി പബ്ലിക്കേഷന്‍ കോര്‍പറേഷന് കത്ത് നല്‍കിയത്. കോര്‍പറേഷന്‍ ധനകാര്യ സ്ഥിരം സമിതിയാണ് കൗണ്‍സിലിന് കത്ത് കൈമാറിയത്. എല്‍ ഡി എഫ് അംഗങ്ങള്‍ ഭൂരിപക്ഷമുള്ള കോര്‍പറേഷന്‍ കൗണ്‍സില്‍ 50 ശതമാനം ഇളവ് നല്‍കാമെന്ന് പിന്നീട് പ്രമേയം പാസാക്കുകയായിരുന്നു.

ദേശാഭിമാനി എം.ടി.ഫെസ്റ്റ്: ടാഗോർ ഹാളിന്റെ വാടകയിൽ 50 ശതമാനം ഇളവു നൽകിയത് വിവാദത്തിൽ

കോഴിക്കോട് സംഘടിപ്പിച്ച എം ടി സാംസ്‌കാരികോത്സവത്തില്‍ ടാഗോര്‍ ഹാള്‍ ദേശാഭിമാനിയ്ക്ക് നല്‍കിയത് 50 ശതമാനം വാടക ഇളവ് നല്‍കിയെന്ന് രേഖകള്‍. അഞ്ച് ദിവസങ്ങളിലായി കോഴിക്കോട് നടന്ന എം ടി ഫെസ്റ്റിന്റെ സംപ്രേഷണവകാശം ഫ്ളവേഴ്സ് ടിവിയ്ക്ക് നല്‍കിയതിലൂടെത്തന്നെ ലക്ഷങ്ങളാണ് ദേശാഭിമാനിയ്ക്ക് ലഭിച്ചത്. കൂടാതെ മാംഗോ ഫോണ്‍ ഉള്‍പ്പെടെ വന്‍കിട സ്ഥാപനങ്ങളുടെ പരസ്യവും ലഭിച്ചിരുന്നു. പാര്‍ട്ടി ചാനലായ കൈരളിയ്ക്ക് പോലും നല്‍കാതെയാണ് കൂടുതല്‍ തുകയ്ക്ക് ഫെബ്രുവരി 24ന് ഫെസ്റ്റിന്റെ ഭാഗമായുള്ള മമ്മൂട്ടിയുള്‍പ്പെടെ പങ്കെടുത്ത പരിപാടി ഫ്ളവേഴ്സ് ടിവിയ്ക്ക് നല്‍കിയത്. ഇതിനിടെയാണ് ടാഗോര്‍ ഹാള്‍ ഉപയോഗിച്ചതില്‍ എല്‍ ഡി എഫ് ഭരിക്കുന്ന കോര്‍പറേഷന്‍ ഇളവ് നല്‍കിയതിന്റെ വിവരങ്ങളും പുറത്തുവരുന്നത്.

25,000 രൂപയാണ് ടാഗോര്‍ ഹാളിന്റെ ഒരു ദിവസത്തെ വാടക. രണ്ട് ദിവസത്തേക്ക് 50,000 രൂപ നല്‍കേണ്ട സ്ഥാനത്താണ് ദേശാഭിമാനിയ്്ക്ക് 25,000 രൂപയുടെ ഇളവ് നല്‍കിയത്. 22,23 തിയ്യതികളില്‍ ഇത് പൂര്‍ണ്ണമായും സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് ദേശാഭിമാനി പബ്ലിക്കേഷന്‍ കോര്‍പറേഷന് കത്ത് നല്‍കിയത്. കോര്‍പറേഷന്‍ ധനകാര്യ സ്ഥിരം സമിതിയാണ് കൗണ്‍സിലിന് കത്ത് കൈമാറിയത്. എല്‍ ഡി എഫ് അംഗങ്ങള്‍ ഭൂരിപക്ഷമുള്ള കോര്‍പറേഷന്‍ കൗണ്‍സില്‍ 50 ശതമാനം ഇളവ് നല്‍കാമെന്ന് പിന്നീട് പ്രമേയം പാസാക്കുകയായിരുന്നു.

കൗണ്‍സിലിലെ ഭൂരിപക്ഷ തീരുമാനമനസരിച്ചാണ് ദേശാഭിമാനിയ്ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഡപ്യൂട്ടി മേയര്‍ മീരദര്‍ശഖ് നാരദാന്യൂസിനോട് പറഞ്ഞു. ഇത്തരത്തില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കെല്ലാം ടാഗോര്‍ ഹാള്‍ വാടകയില്‍ ഇളവ് നല്‍കുന്നതിനെതിരെ കൗണ്‍സിലില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വെയ്ക്കാറുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല. കോര്‍പറേഷന്‍ വരുമാനത്തിന് ഇത്തരം നടപടികള്‍ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ടെന്ന് പ്രതിപക്ഷ കൗണ്‍സിലറായ കിഷന്‍ചന്ദ് പറഞ്ഞു.