മട്ടന്നൂർ ഡെങ്കി കേന്ദ്രമാവുന്നു; ഡോക്ടർമാർ ഉൾപ്പെടെ നാല്പതിലധികം പേർ ചികിത്സയിൽ

മട്ടന്നൂർ നഗരത്തിനു പുറമെ സമീപ പ്രദേശങ്ങളായ ഉരുവച്ചാൽ, പഴശ്ശി, മണക്കായി, ചാവശ്ശേരി, എന്നിവിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഏറെ ആശങ്കയിലാണ് പ്രദേശവാസികൾ. ഡോക്ടർക്കും നഴ്‌സുമാർക്കും ഡെങ്കിപ്പനി ബാധിച്ചതിനെത്തുടർന്ന് നഗരത്തിലെ ഒരു സ്വകാര്യ ക്ലിനിക് അടച്ചിട്ടിരിക്കുകയാണ്.

മട്ടന്നൂർ ഡെങ്കി കേന്ദ്രമാവുന്നു; ഡോക്ടർമാർ ഉൾപ്പെടെ നാല്പതിലധികം പേർ ചികിത്സയിൽ

നേരത്തെ ഇരുപതോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച കണ്ണൂർ മട്ടന്നൂരിൽ കൂടുതൽ പേരിലേക്ക് പണി പടരുന്നു. നഗരത്തിനു പുറമെ സമീപ പ്രദേശങ്ങളായ ഉരുവച്ചാൽ, പഴശ്ശി, മണക്കായി, ചാവശ്ശേരി, എന്നിവിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഏറെ ആശങ്കയിലാണ് പ്രദേശവാസികൾ.

ഡോക്ടർക്കും നഴ്‌സുമാർക്കും ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചതിനാൽ മട്ടന്നൂരിലെ ഒരു സ്വകാര്യ ക്ലിനിക്ക് അടച്ചിട്ടിരിക്കുകയാണ്. മറ്റൊരു ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും ഡെങ്കി ബാധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ നാൽപ്പതിലധികം പേർക്കാണ് പ്രദേശത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരായ പലരും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി, കണ്ണൂരിലെയും തലശ്ശേരിയിലെയും സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സതേടിയിരിക്കുകയാണ്. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

ഡെങ്കിപ്പനി ലക്ഷണത്തോടെ നിരവധിപ്പേർ കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സതേടിയിട്ടുണ്ട്. ഇവരുടെ രക്തം പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇവരിലും ഡെങ്കി സ്ഥിരീകരിക്കപ്പെടുന്ന അവസ്ഥയുണ്ടായാൽ കണക്കുകൾ സ്ഫോടനാത്മകമായ അവസ്ഥയിലെത്തുമെന്നാണ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിവരം.

നേരത്തെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനി പടർത്തുന്ന തരം കൊതുകിനെയും ലാർവയെയും അമ്പലം റോഡ് പരിസരത്ത് നിന്ന് കണ്ടെടുത്തിരുന്നു. ഇതിനുപുറമേ മലമ്പനി പടർത്തുന്ന കൊതുകിനെയും പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. പ്രദേശത്തെ 20 ശതമാനം വീടുകളിൽ കൊതുകിന്റെ പ്രജനനത്തിനു അനുകൂലമായ സാഹചര്യമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ നിഗമനത്തെത്തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണപരിപാടി സംഘടപ്പിച്ചിരുന്നുവെങ്കിലും അതൊന്നും കാര്യക്ഷമമാകുന്ന സൂചനകളല്ല ലഭിക്കുന്നത്.

Read More >>