പാലക്കാട് ഡെങ്കിപ്പനി നിയന്ത്രണ വിധേയമായില്ല; കൂടുതല്‍ പേര്‍ ചികിത്സ തേടി

വേനല്‍മഴ കൂടി വരുന്നതോടെ ഡെങ്കിപ്പനി കൂടുതല്‍ ശക്തമാകുമെന്ന് ആശങ്കയുണ്ട്. ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ശക്തമായ പനി, ശരീരവേദന, തലവേദന, ശരീരത്തില്‍ ചുവന്ന തിണര്‍പ്പുകള്‍ ഇവ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പാലക്കാട് ഡെങ്കിപ്പനി നിയന്ത്രണ വിധേയമായില്ല; കൂടുതല്‍ പേര്‍ ചികിത്സ തേടി

പാലക്കാട് ജില്ലയില്‍ പടരുന്ന ഡെങ്കിപ്പനി നിയന്ത്രണ വിധേയമാകാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്ന് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ പനിക്കായി പ്രത്യേക ക്ലിനിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഫോഗിങ്ങുമെല്ലാം തുടങ്ങിയിട്ടുണ്ടെങ്കിലും ഇവയുടെ ഫലമറിയാന്‍ ഒരാഴ്ചയിലധികം സമയം എടുക്കും. പ്രതിരോധപ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങുംവരെ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നു ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ പതിനഞ്ചു പേര്‍ കൂടി ഡെങ്കിപ്പനിക്ക് ചികിത്സ തേടി. മേലാര്‍കോട്, മരുതറോഡ്, മുണ്ടൂര്‍, ചിറ്റിലഞ്ചേരി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ചികിത്സക്കെത്തിയത്. ചിറ്റിലഞ്ചേരി, മേലാര്‍കോട് ഭാഗത്ത് നിന്നാണ് കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. ചിറ്റിലഞ്ചേരി ഭാഗത്തു നിന്നും കഴിഞ്ഞ ദിവസം പതിനഞ്ചോളം പേര്‍ ചികിത്സ തേടിയിട്ടുണ്ട്.

ഡെങ്കിപ്പനിക്കു ചികിത്സ തേടി തൃശ്ശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലാണ് ജില്ലയില്‍ നിന്ന് കൂടുതല്‍ പേരെത്തിയിട്ടുള്ളത്. അമ്പതോളം പേര്‍ ഇവിടെ ചികിത്സയിലാണ്. ശക്തമായ പനി, ശരീരവേദന, തലവേദന - പ്രത്യേകിച്ച് കണ്ണിന് സമീപത്തതായി ഉണ്ടാവുന്ന വേദന, ശരീരത്തില്‍ ചുവന്ന തിണര്‍പ്പുകള്‍ ഇവ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.