പാലക്കാട് ഡെങ്കിപ്പനിക്കൊപ്പം ചിക്കന്‍പോക്‌സും പടരുന്നു

ഇതുവരെ 190 ഓളം പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 20 പേര്‍ക്ക് രോഗം സ്ഥിരികരിച്ചിരുന്നു. 430 ലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

പാലക്കാട് ഡെങ്കിപ്പനിക്കൊപ്പം ചിക്കന്‍പോക്‌സും പടരുന്നു

പാലക്കാട് ഡെങ്കിപ്പനിക്കൊപ്പം ചിക്കന്‍പോക്‌സും പടരുന്നു. വെള്ളിയാഴ്ച്ച മേലാര്‍കോട് പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. ചിറ്റിലഞ്ചേരി കൊടിയങ്കാട് വീട്ടില്‍ വാസുദേവന്റെ ഭാര്യ രമണി (46) യാണ് മരിച്ചത്. ഇതും ചേര്‍ത്ത് മൂന്നു മരണമാണ് മൂന്നര മാസത്തിനിടെ ജില്ലയില്‍ നടന്നതെങ്കിലും ഇതുവരെ 190 ഓളം പേര്‍ക്ക് ഡങ്കിപ്പനി ലക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇതില്‍ 20 പേര്‍ക്ക് രോഗം സ്ഥിരികരിച്ചിരുന്നു. 430 ലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

ഏപ്രില്‍ പത്തായപ്പോഴേക്കും 53 ചിക്കന്‍പോക്‌സ് കേസുകളാണ് ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ജനുവരിയില്‍ 86, ഫെബ്രുവരിയിലും മാര്‍ച്ചിലും 141 വീതം എന്നിങ്ങനെയാണ് കണക്ക്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കണക്കുകളാണിത്.

മേലാര്‍കോഡ്, മരുതറോഡ്, പുതുശ്ശേരി, മുണ്ടൂര്‍, പാലക്കാട് നഗരസഭ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതല്‍ പടരുന്നത്.പനി ക്ലിനിക്കുകള്‍, സര്‍വേ നടത്തി രോഗബാധിതരെ കണ്ടെത്തല്‍, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റേയും ആശാ വര്‍ക്കര്‍മാരുടേയും നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.