മദ്യപിക്കാനും ആഡംബര പാർട്ടി നടത്താനും പത്രപ്രവർത്തക യൂണിയൻ നേതൃത്വം വെട്ടിച്ചത് സർക്കാർ ഫണ്ടിൽ നിന്നും മുപ്പത് ലക്ഷം രൂപ; വിജിലൻസ് അന്വേഷണം വേണമെന്ന് മറുവിഭാഗം

വി എസ് സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് ഡൽഹിയിൽ കേരളാ പ്രസ് ക്ലബ്ബിന് വേണ്ടി സംസ്ഥാന ബജറ്റിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചത്. കേരളാ പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിനാണ് തുക നൽകിയത്. ഇതിൽ നിന്നും ഒരു രൂപ പോലും ഈ ആവശ്യത്തിലേക്ക് നാളിതുവരെയായി ഉപയോഗിച്ചിട്ടില്ല. എന്നാൽ ഏഴു വർഷത്തിനിപ്പുറം പലിശ സഹിതം അമ്പതുലക്ഷം രൂപയാകേണ്ടിയിരുന്ന ഫണ്ടിൽ ഇപ്പോൾ അവശേഷിക്കുന്നത് ഇരുപതു ലക്ഷത്തോളം രൂപ മാത്രമാണ്.

മദ്യപിക്കാനും ആഡംബര പാർട്ടി നടത്താനും പത്രപ്രവർത്തക യൂണിയൻ നേതൃത്വം വെട്ടിച്ചത് സർക്കാർ ഫണ്ടിൽ നിന്നും മുപ്പത് ലക്ഷം രൂപ; വിജിലൻസ് അന്വേഷണം വേണമെന്ന് മറുവിഭാഗം

ഡൽഹിയിൽ കേരളാ പ്രസ് ക്ലബ്ബിന് കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ പൊതുഖജനാവിൽ നിന്നും അനുവദിച്ച തുകയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്. മദ്യപാനത്തിനും ആഡംബര പാർട്ടികൾക്കും വേണ്ടി പത്രപ്രവർത്തക യൂണിയൻ ദൽഹി ഘടകം നേതാക്കൾ ഈ തുക ചെലവഴിച്ചുവെന്നാണ് ആരോപണം ഉയരുന്നത്.

വി എസ് സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് ഡൽഹിയിൽ കേരളാ പ്രസ് ക്ലബ്ബിന് വേണ്ടി സംസ്ഥാന ബജറ്റിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചത്. കേരളാ പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിനാണ് തുക നൽകിയത്. ഇതിൽ നിന്നും ഒരു രൂപ പോലും ഈ ആവശ്യത്തിലേക്ക് നാളിതുവരെയായി ഉപയോഗിച്ചിട്ടില്ല. എന്നാൽ ഏഴു വർഷത്തിനിപ്പുറം പലിശ സഹിതം അമ്പതുലക്ഷം രൂപയാകേണ്ടിയിരുന്ന ഫണ്ടിൽ ഇപ്പോൾ അവശേഷിക്കുന്നത് ഇരുപതു ലക്ഷത്തോളം രൂപ മാത്രമാണ്.

പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന്റെ തലപ്പത്തിരിക്കുന്നവർ ഈ തുക വെട്ടിച്ചു എന്ന ആരോപണം അംഗങ്ങൾക്കിടയിൽ പൊട്ടിത്തെറിക്ക് കാരണമായി. പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിൽ ഒരു വിഭാഗം ഇത് സംബന്ധിച്ച കണക്കുകൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യൂണിയൻ നേതൃത്വം ഉരുണ്ടുകളിക്കുകയാണ്. 30 ലക്ഷം രൂപ എങ്ങനെ ചെലവഴിച്ചു എന്ന് വിശദീകരിക്കാൻ ഇതുവരെ ഇവർക്ക് സാധിച്ചിട്ടില്ല.

സംസ്ഥാന സർക്കാർ പൊതുബജറ്റിൽ നിന്നും ഇതുവരെയായി ഏതെങ്കിലും ഒരു തൊഴിലാളി സംഘടനക്ക് ഇത്തരത്തിലുള്ള തുക അനുവദിച്ചതായി കീഴ്വഴക്കമില്ല. ഡൽഹിയിലെ മലയാളി പത്രപ്രവർത്തകരുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്ന കേരളത്തിലെ നേതാക്കളാരും ഈ തീരുമാനത്തെ ചോദ്യം ചെയ്തതുമില്ല. പണം അനുവദിച്ച വി എസ് സർക്കാരോ തുടർന്നു വന്ന സർക്കാരുകളോ പണത്തിന്റെ വിനിയോഗം സംബന്ധിച്ച് യാതൊരു അന്വേഷണവും നടത്തിയില്ല. യൂണിയൻ ഫണ്ട് വിനിയോഗത്തിന് ഇന്റേണൽ ഓഡിറ്ററെ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് യൂണിയൻ നേതൃത്വം അവകാശപ്പെടുമ്പോഴും ഓഡിറ്റ് ചെയ്ത കണക്കുകൾ ലഭ്യമല്ല.

യൂണിയൻ നേതൃത്വത്തിന്റെ ഫണ്ട് വെട്ടിപ്പിനെതിരെ മാധ്യമം ഡൽഹി ബ്യുറോ ചീഫ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മാധ്യമപ്രവർത്തകർ രംഗത്തുണ്ട്. യൂണിയൻ ഫണ്ട് വിനിയോഗം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് പരാതി നൽകാനുള്ള നീക്കത്തിലാണ് ഇവർ.

Read More >>