അനധികൃതമായി പ്രവർത്തിക്കുന്ന 1500 സ്‌കൂളുകൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ ഗുണനിലവാര സമിതിയുടെ ശുപാർശ; പാഠപുസ്തകവിതരണം ഈ മാസം തന്നെ പൂർത്തിയാക്കും

ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ച സെക്കൻഡറി, ഹയർ സെക്കൻഡറി സമയ ക്രമീകരണം സർക്കാർ തല പൊതുചർച്ചക്കു ശേഷം നടപ്പാക്കിയാൽ മതിയെന്നാണ് മറ്റൊരു തീരുമാനം. സൗജന്യ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉൽഘാടനം 22ന് വിജെടി ഹാളിൽ മുഖ്യമന്ത്രി നിർവ്വഹിക്കും.

അനധികൃതമായി പ്രവർത്തിക്കുന്ന 1500 സ്‌കൂളുകൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ ഗുണനിലവാര സമിതിയുടെ ശുപാർശ; പാഠപുസ്തകവിതരണം ഈ മാസം തന്നെ പൂർത്തിയാക്കും

അനധികൃതമായി പ്രവർത്തിക്കുന്ന 1500 സ്‌കൂളുകൾ അടച്ചു പൂട്ടാൻ ഗുണനിലവാര സമിതിയുടെ ശുപാർശ. വരുന്ന അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങൾ ഈ മാസം 25നകം സ്കൂൾ സൊസൈറ്റികളിൽ എത്തിക്കുമെന്നും യോഗത്തിൽ തീരുമാനമായി. പൊതുവിദ്യാഭ്യാസ വകുപ്പ്. ഡിപിഐ കെ മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് തീരുമാനം. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം യാതൊരു വിധ സ്റ്റാമ്പ് വിതരണവും നടത്തേണ്ടതില്ലെന്നും യോ​ഗം തീരുമാനിച്ചു.

കൂടാതെ, ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ച സെക്കൻഡറി, ഹയർ സെക്കൻഡറി സമയ ക്രമീകരണം സർക്കാർ തല പൊതുചർച്ചക്കു ശേഷം നടപ്പാക്കിയാൽ മതിയെന്നാണ് മറ്റൊരു തീരുമാനം. സൗജന്യ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉൽഘാടനം 22ന് വിജെടി ഹാളിൽ മുഖ്യമന്ത്രി നിർവ്വഹിക്കും. ഗവ. എൽപിയിലെ 2,19,152 കുട്ടികൾക്ക് അന്നേ ദിവസം യൂണീഫോം വിതരണം ചെയ്യും. ബാക്കിയുള്ളത് മുൻവർഷങ്ങളിലേതു പോലെ വിതരണം ചെയ്യും. യോ​ഗത്തിൽ വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

യോ​ഗത്തിലെ മറ്റു തീരുമാനങ്ങൾ

സംസ്ഥാന തല സകൂൾ പ്രവേശനോൽസവ ഉൽഘാടനം തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം ഗവ. എൽപി സ്കൂളിൽവച്ച് നടക്കും.

ജൂൺ അ‍ഞ്ചിനു പരിസ്ഥിതി ദിനത്തിൽ 18 ലക്ഷം വൃക്ഷ തൈകൾ വിതരണം നടത്തും. വനം വകുപ്പ് തയ്യാറാക്കുന്ന വൃക്ഷ തൈകൾ സകൂൾ അധികൃതർ വനo വകുപ്പ് ഓഫീസിൽ നിന്ന് സ്വീകരിക്കേണ്ടതാണ്.

LP, UP സ്കൂളുകൾക്ക് SSA നൽകുന്ന 5000, 7000 ഗ്രാന്റിൽ നിന്നും സ്കൂളിലെ LPG കണക്ഷൻ പൂർത്തീകരിക്കണം.

നിലവിലുളള കുട്ടികളുടെ ആധാർ നമ്പർ മെയ് 30 നകം ലിങ്ക് ചെയ്യണം. പുതിയവരുടേത് ജൂൺ ഒന്നിനു ശേഷവും നടത്തണം.

രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന വായനാ വാരാഘോഷ പരിപാടികൾക്കായി സ്കൂൾ ലൈബ്രറികൾ ക്രമീകരിക്കണം.

സൊസൈറ്റി സെക്രട്ടറിമാർക്ക് നിലവിലുള്ള ലേബിലിറ്റി ഒഴിവാക്കും.