പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം; മർദനം ഏറ്റിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാലിന്റെ നഖം പൊട്ടിയിരിക്കുന്നതും നെറ്റിയിലേറ്റ മുറിവുമാണ് ശരീരത്തിലെ പരിക്കുകൾ. പോലീസിനെ കണ്ടു ഓടുന്നതിനിടെ നല്ല ശരീരഭാരമുള്ള സന്ദീപ് കാൽ തടഞ്ഞുവീണിരുന്നു. വീഴ്ചയിൽ തലയിൽ ക്ഷതമേൽക്കുകയും തുടർന്നുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണപ്പെടുകയുമായിരുന്നുവെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം; മർദനം ഏറ്റിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാസർഗോഡ് പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ യുവാവിന് മർദനം ഏറ്റിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വയലിൽ മദ്യപിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത സന്ദീപ് മർദ്ദനമേറ്റാണ് മരണപ്പെട്ടതെന്നു കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വിദഗ്ധ പോസ്റ്റ്മോർട്ടത്തിലാണ് സന്ദീപിനു മർദനമേറ്റിട്ടില്ലെന്നു കണ്ടെത്തിയിരിക്കുന്നത്.

പൊലീസ് മർദനത്തെത്തുടർന്നാണ് സന്ദീപ് മരിച്ചത് എന്നാരോപിച്ച് സംഘപരിവാർ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ബിജെപി മണ്ഡലത്തിൽ ഹർത്താൽ നടത്തുകയും ചെയ്തിരുന്നു.

കാലിന്റെ നഖം പൊട്ടിയിരിക്കുന്നതും നെറ്റിയിലേറ്റ മുറിവുമാണ് ശരീരത്തിലെ പരിക്കുകൾ. പോലീസിനെ കണ്ടു ഓടുന്നതിനിടെ നല്ല ശരീരഭാരമുള്ള സന്ദീപ് കാൽ തടഞ്ഞുവീണിരുന്നു. വീഴ്ചയിൽ തലയിൽ ക്ഷതമേൽക്കുകയും തുടർന്നുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണപ്പെടുകയുമായിരുന്നുവെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

സംഭവത്തെത്തുടർന്ന് അന്വേഷണവിധേയമായി കാസർഗോഡ് ടൗൺ എസ്‌ഐ അജിത്കുമാറിനെ എആർ ക്യാമ്പിലേക്കു സ്ഥലം മാറ്റിയിരുന്നു. മരണത്തിലെ ദുരൂഹത നീങ്ങിയ സാഹചര്യത്തിൽ അന്വേഷണം പൂർത്തിയായാൽ സ്ഥലം മാറ്റിയ നടപടി പിൻവലിക്കുമെന്നാണ് സൂചന.