ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് ഉന്നതതല യോഗം

സംസ്ഥാനത്ത് ഇത് വരെ വിവിധ ജില്ലകളിലായി 29 ക്യാമ്പുകൾ തുറന്നു.

ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് ഉന്നതതല യോഗം

സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേർത്തു. സംസ്ഥാനത്തെ സാഹചര്യം നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയുടെ പത്ത് യൂണിറ്റിനെ വിവിധ ജില്ലകളിലേക്ക് വിന്യസിക്കാൻ ആവശ്യമുണ്ടെന്ന് മുഖൈമന്ത്രി അറിയിച്ചു. 30 അംഗങ്ങൾ അടങ്ങുന്നതാണ് ഒരു യൂണിറ്റ്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യൂണിറ്റിനെ വിന്യസിക്കും. എന്നാൽ, സംസ്ഥാനത്ത് ആശങ്കപ്പെണ്ടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഡാമുകൾ തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്ത് ഇത് വരെ വിവിധ ജില്ലകളിലായി 29 ക്യാമ്പുകൾ തുറന്നു. വടക്കൻ കേരളത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായി. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

Read More >>