അമ്മയുടെ ന​ഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളെ ബലാത്സം​ഗം ചെയ്തു; പ്രതി അറസ്റ്റിൽ

2018 ഡിസംബർ അവസാന വാരവും ഈ വർഷം ജനുവരിയിലുമാണ് പ്രതി പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തത്.

അമ്മയുടെ ന​ഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളെ ബലാത്സം​ഗം ചെയ്തു; പ്രതി അറസ്റ്റിൽ

അമ്മയുടെ ന​ഗ്ന ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മകളെ ബലാത്സം​ഗം ചെയ്ത പ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട സ്വദേശി നവാസ് ആണ് പിടിയിലായത്. 21കാരിയായ പെൺകുട്ടിയെയാണ് ഇയാൾ ബലാത്സം​ഗം ചെയ്തത്.

2018 ഡിസംബർ അവസാന വാരവും ഈ വർഷം ജനുവരിയിലുമാണ് പ്രതി പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തത്. അമ്മയുടെ ന​ഗ്നഫോട്ടോ തന്റെ കൈയിലുണ്ടെന്നും അത് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് പെൺകുട്ടിയെ തന്റെ വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം.

തുടർന്ന് ഇയാൾ പെൺകുട്ടിയുടെ ചിത്രവും പകർത്തിയിരുന്നു. ഈരാറ്റുപേട്ടയിൽ യുവാക്കളേയും കൗമാരക്കാരെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുന്നയാളാണ് നവാസെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ പേരിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസടക്കം വിവിധ കേസുകൾ നിലവിലുള്ളതായും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.