മിഷേലിനെ ക്രോണിന്‍ ഉപദ്രവിച്ചിട്ടുണ്ടെന്നു സുഹൃത്തിന്റെ മൊഴി; മിഷേലിന്റെ ഫോണിനായി നേവിയുടെ സഹായത്തോടെ തെരച്ചില്‍ നടത്തും

ക്രോണിനില്‍ നിന്നും വലിയ മാനസിക സമ്മര്‍ദ്ദം നേരിട്ട സമയത്തൊക്കെ പിടിച്ച് നിന്ന മിഷേല്‍ ഇപ്പോല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്ന് സുഹൃത്ത് മൊഴി നല്‍കി. ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും സുഹൃത്ത് പറഞ്ഞു.

മിഷേലിനെ ക്രോണിന്‍ ഉപദ്രവിച്ചിട്ടുണ്ടെന്നു സുഹൃത്തിന്റെ മൊഴി; മിഷേലിന്റെ ഫോണിനായി നേവിയുടെ സഹായത്തോടെ തെരച്ചില്‍ നടത്തും

കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെ ക്രോണിന്‍ അലക്‌സാണ്ടര്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഉറ്റസുഹൃത്തിന്റെ മൊഴി. ഹോസ്റ്റലിനു സമീപത്ത് വെച്ചാണ് ക്രോണിന്‍ മിഷേലിനെ ആക്രമിച്ചത്. ഫോണിലൂടെ സുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നിലവില്‍ കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചും സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയേക്കും.

ക്രോണിനില്‍ നിന്ന് നിരന്തരം സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും, ആ സമയത്തൊക്കെ പിടിച്ചു നിന്ന മിഷേല്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നും സുഹൃത്ത് പറഞ്ഞു. കാണാതായ ദിവസവും മിഷേല്‍ തന്നെ വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് വിളിച്ചത്. മിഷേല്‍ എല്ലാം തുറന്നു സംസാരിക്കാറുണ്ടായിരുന്നെന്നും സുഹൃത്ത് പറഞ്ഞു.

അതിനിടെ മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചു. ഇതിനായി ഗോശ്രീ പാലത്തിന് സമീപം കായലില്‍ നേവിയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയേക്കുമെന്നാണ് സൂചന. ഫോണ്‍ കണ്ടെത്തിയാല്‍ ഇരുവരും തമ്മിലുള്ള ബന്ധം എങ്ങനെയെന്ന് കൂടുതല്‍ മനസ്സിലാക്കാമെന്നാണ് പൊലീസ് കരുതുന്നത്.

ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ക്രോണിനെ അടുത്ത ദിവസം തന്നെ ഇയാള്‍ ജോലി ചെയ്യുന്ന ഛത്തീസ്ഗഢിലെത്തിച്ച് തെളിവെടുക്കും. സ്ഥാപനത്തില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ അന്വേഷണ സംഘം പരിശോധിക്കുകയും സഹപ്രവര്‍ത്തകരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്യും.

Story by
Read More >>