പുഴയില്‍ ഇറങ്ങിയ സിംഹത്തിന് കിട്ടിയ പണി: വീഡിയോ കാണാം

സൗത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ സഞ്ചാരികളാണ് അപൂര്‍വ്വ കാഴ്ച്ചയ്ക്ക് സാക്ഷികളായത്.

പുഴയില്‍ ഇറങ്ങിയ സിംഹത്തിന് കിട്ടിയ പണി:  വീഡിയോ കാണാം

സൗത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ സഞ്ചാരികളാണ് അപൂര്‍വ്വ കാഴ്ച്ചയ്ക്ക് സാക്ഷികളായത്. മുതലയെ കണ്ടുകൊണ്ട് പുഴയ്ക്ക് അക്കരെ എത്താന്‍ ശ്രമിക്കുന്ന ആണ്‍ സിംഹത്തിന്റെ ധൈര്യമാണ്. യുടൂബില്‍ ലക്ഷകണക്കിന് ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞത്.


പുഴയിലൂടെ അക്കരയിലേക്ക് പോകാന്‍ നില്‍ക്കുന്ന സിംഹത്തിന് ഭീഷണിയായത് ഒരു മുതലയായിരുന്നു. ആദ്യം ഒന്ന് പകച്ച് നിന്നെങ്കിലും പിന്നെ ധൈര്യത്തോടെ പുഴയിലേക്ക് ഇറങ്ങി നീന്തി. പുറകേ മുതല വരുന്നത് കണ്ട ആണ്‍ സിംഹം നീന്തലിന് വേഗം കൂട്ടി. അടുത്ത് എത്തിയ മുതല സിംഹത്തെയും കൊണ്ട് ആഴത്തിലേക്ക് താണു. പിന്നീടാണ് എല്ലാവരെയും അതിശയിപ്പിക്കും വിധം സിംഹം മുതലയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് കരയിലേക്ക് ഓടി കയറുന്നത്.

2015 ല്‍ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ സഞ്ചാരികള്‍ വരുമ്പോള്‍ നടുറോഡില്‍ കൃഷ്ണമൃഗത്തെ വേട്ടയാടുന്ന സിംഹത്തിന്റെ ചിത്രങ്ങള്‍ കരൊലിന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. അതിന് ശേഷമാണ് സിംഹത്തെ വേട്ടയാടുന്ന മുതലയുടെ വീഡിയോ വൈല്‍ഡ് ലൈഫ് സൈറ്റിങ് പുറത്തുവിട്ടിരിക്കുന്നത്.