ഗവർണ്ണറാവാനുള്ള യോഗ്യതകൾ ഇവയാണ്

അഞ്ച് വർഷത്തേക്കാണ് ഗവർണർ പദവിയിലേക്ക് കേന്ദ്ര സർക്കാർ നിർദേശിക്കുന്ന വ്യക്തിയെ നിയമിക്കുന്നത്.

ഗവർണ്ണറാവാനുള്ള യോഗ്യതകൾ ഇവയാണ്

ഒരു സംസ്ഥാനത്തിന്റെ ഗവര്ണറാവാൻ വേണ്ട യോഗ്യതകൾ എന്തൊക്കെയാണ് ? ഗവർണ്ണർ സ്ഥാനം കേരളത്തെത്തേടി വീണ്ടുമെത്തുമ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റുമായി കേരളീയർ വ്യാപകമായി ചർച്ച ചെയ്തുക്കൊണ്ടിരിക്കുന്ന കാര്യമാണത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 157ലും ആർട്ടിക്കിൾ 158ലും ഒരു ഗവർണർക്ക് വേണ്ട യോഗ്യതകളെ സംബന്ധിച്ച് വിശദമായി പറയുന്നുണ്ട്.

ഗവർണ്ണറായി നിയമിക്കപ്പെടുന്ന വ്യക്തി നിർബന്ധമായും ഇന്ത്യൻ പൗരനായിരിക്കണമെന്നാണ് അതിൽ പ്രധാനം. മുപ്പത്തഞ്ച് വയസ്സ് പൂർത്തിയായിരിക്കുകയും വേണം. അതോടൊപ്പം തന്നെ ഗവർണറായി നിയമിക്കപ്പെടുന്ന വ്യക്തി, നിയമന സമയത്ത് പാർലിമെന്റിലോ, സംസ്ഥാന നിയമസഭയിലോ അംഗമായിരിക്കാനും പാടില്ല. ഇത്രയുമാണ് ഒരു ഗവർണ്ണറാവാനുള്ള യോഗ്യതകൾ. അഞ്ച് വർഷത്തേക്കാണ് ഗവർണർ പദവിയിലേക്ക് കേന്ദ്ര സർക്കാർ നിർദേശിക്കുന്ന വ്യക്തിയെ നിയമിക്കുന്നത്.

Read More >>