മിഷേലിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി; നിലവില്‍ കേസന്വേഷണം പള്‍സര്‍ സുനിയെ കുടുക്കിയ സിഐ അനന്ത്‌ലാലിന്റെ നേതൃത്വത്തില്‍

കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജിയുടെ മരണത്തില്‍ അന്വേഷണം നടത്തുന്നത് നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയ്ക്കകത്ത് നിന്നും നാടകീയമായി കുടുക്കിയ സിഐ അനന്ത്‌ലാല്‍. മിഷേലിന്റെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ മിഷേലിന്റെ കുടുംബം ഇത് അംഗീകരിച്ചിട്ടില്ല. സംഭവം വിവാദമായതോടെ കൂടുതലാളുകളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

മിഷേലിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി; നിലവില്‍ കേസന്വേഷണം പള്‍സര്‍ സുനിയെ കുടുക്കിയ സിഐ അനന്ത്‌ലാലിന്റെ നേതൃത്വത്തില്‍

കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംഭവത്തില്‍ പൊലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്തു വരികയാണ്.

മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന് തന്നെയാണ് പൊലീസിന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മിഷേലിന്റെ കുടുംബം തയ്യാറായിട്ടില്ല. പരാതിയുമായെത്തിയ മിഷേലിന്റെ മാതാപിതാക്കളെ എസ്ഐ ഇല്ലെന്നുപറഞ്ഞ് പൊലീസ് തിരിച്ചയച്ചെന്ന് ആരോപണമുണ്ട്. സംഭവം ആത്മഹത്യയാക്കി എഴുതിത്തള്ളാന്‍ പൊലീസ് തിടുക്കം കാട്ടിയെന്ന് കുടുംബം ആരോപിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഏറ്റുവാങ്ങാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.

വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചേദ്യം ചെയ്യുന്നതിന് ചെന്നൈയില്‍ നിന്ന് വിളിച്ചുവരുത്തിയതാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

സെന്‍ട്രല്‍ എസ്‌ഐ സിഐ അനന്ത്‌ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് നാടകീയമായി പിടികൂടിയത് അനന്ത്‌ലാലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

മാര്‍ച്ച് അഞ്ചിനാണ് മിഷേല്‍ ഷാജിയെ കാണാതാകുന്നത്. അന്ന് കലൂര്‍ പള്ളിയില്‍ പോയ മിഷേല്‍ ഇവിടെ നിന്നും പുറത്തിറങ്ങിയതിനു തെളിവുണ്ട്. മിഷേല്‍ കലൂര്‍ പള്ളിയില്‍ പോകുന്നതിന്റെയും അവിടെ രണ്ട് പേര്‍ പെണ്‍കുട്ടിയെ നിരീക്ഷിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. പിറ്റേന്ന് വൈകിട്ട് ഐലന്‍ഡിലെ വാര്‍ഫിനടുത്ത് കായലിലാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന പൊലീസിന്റെ വാദം കുടുംബം തള്ളി.

Read More >>