കാസര്‍കോട് റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞ് കുഴി; മലബാര്‍ എക്‌സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയിലായിരുന്നു. കുഴിക്ക് സമീപത്ത് ട്രാക്ക്മാന്‍ സിഗ്നല്‍ കാണിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. ട്രാക്കില്‍ പടക്കം പൊട്ടിച്ച് സിഗ്നല്‍ കാണിച്ചാണ് ട്രാക്ക്മാന്‍ വന്‍ അപകടം ഒഴിവാക്കിയത്.

കാസര്‍കോട് റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞ് കുഴി; മലബാര്‍ എക്‌സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാഞ്ഞങ്ങാടിനും കാസര്‍ഗോഡിനും ഇടയില്‍ ചിത്താരിക്കു സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്തി. രാവിലെ ഏഴിനു തിരുവനന്തപുരം-മംഗ്‌ളൂരൂ മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്നതിനു മുമ്പാണ് സംഭവം. തലനാരിഴയ്ക്കാണ് ട്രെയിന്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്.

കുഴിക്കു സമീപത്ത് ട്രാക്ക്മാന്‍ സിഗ്നല്‍ കാണിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. ട്രാക്കില്‍ പടക്കം പൊട്ടിച്ച് സിഗ്നല്‍ കാണിച്ചാണ് ട്രാക്ക്മാന്‍ വലിയ അപകടം ഒഴിവാക്കിയത്. ഇതേതുടര്‍ന്ന് കാസര്‍​ഗോഡിനും കാഞ്ഞങ്ങാടിനും ഇടയില്‍ ട്രെയിന്‍ സര്‍വ്വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു.


ഇതേതുടര്‍ന്ന് മലബാര്‍ എക്‌സ്പ്രസ് ചിത്താരിക്കു സമീപം നിര്‍ത്തിയിട്ടു. ഒരു മീറ്ററോളം ഭാഗത്തെ മെറ്റലുകളാണ് ഇളകി മാറിയത്. ഇതോടെ ട്രാക്കില്‍ വലിയ കുഴി രൂപപ്പെട്ടു. വിവരമറിയച്ചതിനെതുടര്‍ന്ന് കാസര്‍​ഗോഡ് നിന്ന് റെയില്‍വേ എഞ്ചിനീയറിങ് വിഭാഗം സ്ഥലത്തെത്തി.

ഇതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് കല്ല് നിറച്ച് കുഴി അടച്ച ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. വേഗത കുറച്ചാണ് ഇതുവഴി ട്രെയിൻ കടത്തിവിടുന്നത്.