തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പത്മകുമാറിനെ നിയമിച്ചു

ദേവസ്വം ബോർഡിന്റെ കാലാവധി 2007 ൽ എൽഡിഎഫ് സർക്കാർ രണ്ടു വർഷമാക്കിയും 2014ൽ യുഡിഎഫ് സർക്കാർ മൂന്ന് വർഷമാക്കിയും ചുരുക്കിയിരുന്നു. തുടർന്ന് ഈ വർഷം എൽഡിഎഫ് സർക്കാർ ബോർഡിന്റെ കാലാവധി രണ്ടുവർഷമായി പുനർനിശ്ചയിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പത്മകുമാറിനെ നിയമിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ കോന്നി എംഎൽഎയുമായ എ പത്മകുമാറിനെയും ബോർഡ് അംഗമായി സിപിഐ, എഐടിയുസി നേതാവ് കെപി ശങ്കരദാസിനെയും നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. നാലു വർഷമായിരുന്ന ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമായി ചുരുക്കിയ സർക്കാർ ഓർഡിനൻസിൽ ഗവർണർ പി സദാശിവം ഒപ്പുവെച്ചതിനെത്തുടർന്നാണ് തീരുമാനം.

ഇന്നുതന്നെ ചുമതലയേൽക്കാൻ പത്മകുമാറിനും ശങ്കരദാസിനും സർക്കാർ നിർദേശം നൽകി. മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാർ തീരുമാനം അംഗീകരിച്ച് ഒപ്പിട്ടാലുടൻ സർക്കാർ ഉത്തരവിറങ്ങും. ദേവസ്വം ബോർഡിന്റെ കാലാവധി 2007 ൽ എൽഡിഎഫ് സർക്കാർ രണ്ടു വർഷമാക്കിയും 2014ൽ യുഡിഎഫ് സർക്കാർ മൂന്ന് വർഷമാക്കിയും ചുരുക്കിയിരുന്നു. തുടർന്ന് ഈ വർഷം എൽഡിഎഫ് സർക്കാർ ബോർഡിന്റെ കാലാവധി രണ്ടുവർഷമായി പുനർനിശ്ചയിച്ചു.

പുനഃസംഘടന മണ്ഡലകാല തയ്യാറെടുപ്പുകളെ ബാധിക്കുമോയെന്നുള്ളതിൽ കാലാവധി പുതുക്കിയ ഓർഡിനൻസ് സമർപ്പിച്ചപ്പോൾ ഗവർണർ സർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തയ്യാറെടുപ്പുകളെല്ലാം സർക്കാരിന്റെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി മേൽനോട്ടം വഹിക്കുന്നുണ്ടെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഗവർണറെ അറിയിച്ചു.

കൂടാതെ ബോർഡിന്റെ കാലാവധി പുനർനിശ്ചയിക്കുന്നതിൽ ചട്ടലംഘനമില്ലെന്നും ദേവസ്വം വകുപ്പ് വിശദീകരണകുറിപ്പിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല 2015ൽ മണ്ഡലകാലസമയത്ത് നിയമിച്ച പ്രയാർ ഗോപാലകൃഷ്‌ണനും, അജയ് തറയിലും കേന്ദ്ര സംസ്ഥാന ഫണ്ടുകൾ പാഴാക്കിയതായും പദ്ധതി വിഹിതം വിനിയോഗിക്കുന്നതിൽ വീഴ്ച്ച വരുത്തിയതായും വിശദീകരണകുറിപ്പിൽ ആക്ഷേപമുണ്ട്.


Read More >>