സിപിഐഎം ബ്രാഞ്ച് സമ്മേളനം രക്ഷാദൗത്യം ഏറ്റെടുത്തു: അഭിനന്ദിച്ച് കേരള ഫയര്‍ഫോഴ്‌സ്

ഒരാളുടെ മരണത്തിന് ഇടയായ അരിമ്പൂരില്‍ കൂടുതല്‍ അപകടം ഒഴിവാക്കിയത് സിപിഐഎം ബ്രാഞ്ച് സമ്മേളനം നിര്‍ത്തി വെച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം. കേരളത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങി മൂന്നാം ദിനംനടന്ന രക്ഷാപ്രവര്‍ത്തനത്തിന് അഭിനന്ദന പ്രവാഹം

സിപിഐഎം ബ്രാഞ്ച് സമ്മേളനം രക്ഷാദൗത്യം ഏറ്റെടുത്തു: അഭിനന്ദിച്ച് കേരള ഫയര്‍ഫോഴ്‌സ്

സുരക്ഷാ ഭിത്തി നിര്‍മ്മാണത്തിനിടെ തൃശൂര്‍ അരിമ്പൂരില്‍ മതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ബ്രാഞ്ച് സമ്മേളനം നിര്‍ത്തിവച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ കൈയടി നേടുന്നു. അരിമ്പൂര്‍ പഞ്ചായത്തിലെ കായല്‍ റോഡിലാണ് ശനിയാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്. സിപിഐഎം പരയ്ക്കാട് വെസ്റ്റ് ബ്രാഞ്ച് അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ കൈകോര്‍ത്തത്. അപകടസ്ഥലത്തുനിന്ന് സമീപത്തെ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനത്തിനിടയിലേക്ക് ഓടി വന്ന പ്രവര്‍ത്തകന്‍ ടിഎ സത്യനാണ് വിവരം സമ്മേളനത്തെ അറിയിച്ചത്. ലോക്കല്‍ സെക്രട്ടറി കെ. ആര്‍ ബാബുരാജിന്റെ

Image Title


സമ്മേളനവേദിക്ക് നൂറുമീറ്റര്‍ അകലെയായിരുന്നു അപകടം. ഇരുപതോളം പ്രതിനിധികള്‍ ബൈക്കുകളിലായാണ് സംഭവസ്ഥലത്തെത്തിയത്. ചുറ്റുവട്ടത്തുള്ള ചിലര്‍ നേരത്തെ സ്ഥലത്തെത്തിയിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്താനുള്ള അംഗബലമുണ്ടായിരുന്നില്ല. സിപിഐഎം പ്രവര്‍ത്തകര്‍ എത്തിയതോടെ രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തുംമുമ്പായിരുന്നു ഇത്. കേരളോത്സവത്തിനെത്തിച്ച കൂറ്റന്‍ വടമുപയോഗിച്ച് തകര്‍ന്നുവീണ സിമന്റ് ബീമുകള്‍ക്കിടയില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് ബീമിനിടയില്‍ പെട്ടവരെ കട്ടറും മറ്റുപകരണങ്ങളുമുപയോഗിച്ച് അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. ബംഗാള്‍ സ്വദേശിയായ പ്രദീപിന് ഇതോടകം ജീവന്‍ നഷ്ടമായിരുന്നു. ഒപ്പമുണ്ടായിരുന്നയാളെ അതിവേഗം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. മൂന്നുപേരാണ് അപകടസമയത്ത് നിര്‍മ്മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ സമ്മേളനബാഡ്ജ് കണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോഴാണ് ബ്രാഞ്ച് സമ്മേളനം നിര്‍ത്തിവച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ കഥ പുറംലോകമറിഞ്ഞത്.


Image Title


തുടര്‍ന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ വിവരമറിയിക്കുകയും സിപിഐഎം പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. സമ്മേളന പ്രതിനിധികള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വലുതാകുമായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ പറഞ്ഞു. ഏതു നാട്ടിലും ഇത്തരം ആളുകളുണ്ടെങ്കില്‍ അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ കാത്തിരിക്കണ്ട. ഇത് എല്ലാവര്‍ക്കും മാതൃകയാകുന്ന പ്രവര്‍ത്തനമാണെന്നും തൃശൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് അംഗങ്ങള്‍ പറഞ്ഞു. വീടിനു സമീപത്തെ കനാലിനോട് ചേര്‍ന്നാണ് നിര്‍മ്മാണം നടത്തിയിരുന്നത്. അടിത്തറ ബലപ്പെടുത്താതെ അശാസ്ത്രീയമായി മതില്‍ കെട്ടിയുയര്‍ത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.

Read More >>