സബ് കളക്ടറെ അധിക്ഷേപിച്ച സംഭവം: എസ് രാജേന്ദ്രനെ തള്ളി സിപിഐഎമ്മും സിപിഐയും; വിശദീകരണം തേടും

മൂ​ന്നാ​റി​ൽ കെ​ട്ടി​ട​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​നും പ​റ​ഞ്ഞു.

സബ് കളക്ടറെ അധിക്ഷേപിച്ച സംഭവം: എസ് രാജേന്ദ്രനെ തള്ളി സിപിഐഎമ്മും സിപിഐയും; വിശദീകരണം തേടും

സബ് കളക്ടറെ അധിക്ഷേപിച്ച സംഭവം: എസ് രാജേന്ദ്രനെ തള്ളി സിപിഐഎമ്മും സിപിഐയും; വിശദീകരണം തേടും

മൂന്നാർ പഞ്ചായത്തിന്റെ അനധി​കൃത കെട്ടിട നിർമാണം തടയാനെത്തിയ ദേവികുളം സബ്കളക്ടർക്കെതിരെ അധി​ക്ഷേപ പരാമർശം നടത്തിയ എസ് രാജേന്ദ്രൻ എംഎൽഎയെ തള്ളി പാർട്ടിയും സിപിഐയും. സബ് കളക്ടർ രേണുരാജിനെതിരെ മോശം പരാമർശം നടത്തിയ എംഎൽഎയോട് പാർട്ടി വിശദീകരണം തേടുമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അറിയിച്ചു.

തെറ്റായ പെരുമാറ്റം ആരുടെ ഭാ​ഗത്തു നിന്നുണ്ടായാലും പാർട്ടിക്ക് അംഗീകരിക്കാനാവില്ല. സബ് കളക്ടറോട് സംസാരിച്ചത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുമെന്നും കെ കെ ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി രംഗത്തെത്തി. എംഎൽഎയുടേത് പദവിക്ക് യോജിക്കാത്ത വാക്കുകളാണെന്ന് ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. മോശം പരാമർശം നടത്തിയ എംഎൽഎയെ സിപിഐഎം നിയന്ത്രിക്കണം. അനധികൃത നിർമാണത്തിന് കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാവില്ല. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.

മൂ​ന്നാ​റി​ൽ കെ​ട്ടി​ട​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​നും പ​റ​ഞ്ഞു. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണ്ടും മൂ​ന്നാ​റി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്, നാ​ളെ​യും ഉ​ണ്ടാ​കും. എം​എ​ൽ​എ​യും സ​ബ് ക​ള​ക്ട​റു​മാ​യി ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും മ​ന്ത്രി വിശദമാക്കി.

രേണു രാജ് ബുദ്ധിയില്ലാത്തവളാണെന്നും അവൾ വെറും ഐഎഎസുകാരിയാണെന്നും ആയിരുന്നു രാജേന്ദ്രന്റെ പരാമർശം. മൂന്നാർ പഞ്ചായത്തിന്റെ ഷോപ്പിങ് കോപ്ലക്സ് നിർമാണം തടയാൻ വെള്ളിയാഴ്ച റവന്യൂ സംഘം എത്തിയപ്പോഴായിരുന്നു സംഭവം. ഇവരെ എംഎൽഎയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് എംഎൽഎ സബ്കളക്ടർക്കെതിരേ മോശമായ ഭാഷയിൽ സംസാരിച്ചത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ങ്ങ​ൾ ത​ട​യാ​ൻ സ​ബ് ക​ള​ക്ട​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു എ​സ് രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ രേ​ണു രാ​ജി​നെ അ​വ​ഹേ​ളി​ച്ച​ത്. അ​വ​ൾ ഇ​തെ​ല്ലാം വാ​യി​ച്ച് പ​ഠി​ക്ക​ണ്ടേ, അ​വ​ള് ബു​ദ്ധി​യി​ല്ലാ​ത്ത​വൾ. വെറും ഐഎഎസ് കിട്ടിയെന്നു പറഞ്ഞ്‌ കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു. ക​ള​ക്ട​റാ​കാ​ൻ വേ​ണ്ടി മാ​ത്രം പ​ഠി​ച്ച് ക​ള​ക്ട​റാ​യ​വ​ർ​ക്ക് ഇ​ത്ര മാ​ത്ര​മേ ബു​ദ്ധി​യു​ണ്ടാ​കൂ... ഇങ്ങനെപോകുന്നു എം​എ​ൽ​എ​യു​ടെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ. എംഎൽഎയെക്കെതിരെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകുമെന്ന് രേണുരാജ് അറിയിച്ചിട്ടുണ്ട്.