ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുമായിബന്ധപ്പെട്ട വിവാദങ്ങള്‍ പ്രതിച്ഛായയെ ബാധിച്ചു; സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ജനകീയ മിഷനുകളെക്കുറിച്ചുള്ള പ്രചാരണം ജനങ്ങളില്‍ വേണ്ടത്ര എത്തിയിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. വന്‍കിട പദ്ധതികള്‍ക്കൊപ്പംതന്നെ ജനകീയ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുമായിബന്ധപ്പെട്ട വിവാദങ്ങള്‍ പ്രതിച്ഛായയെ ബാധിച്ചു; സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നു സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വച്ച സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലടങ്ങിയ രേഖയിലാണ് പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നത്.

സര്‍ക്കാര്‍പ്രവര്‍ത്തനം വലയിരുത്തുകയെന്ന പ്രധാന അജന്‍ഡയോടെയാണ് സെക്രട്ടേറിയറ്റ് ചേര്‍ന്നത്. ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നു സംസ്ഥാന സെക്രട്ടേറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നു. പത്തുമാസം സര്‍ക്കാരിനെ വിലയിരുത്താനുള്ള ചെറിയ കാലയളവാണ്. ജനങ്ങള്‍ വളരെയധികം പ്രതീക്ഷയര്‍പ്പിച്ച സര്‍ക്കാരായതിനാല്‍ അതിന്റെ ഭാരവുമുണ്ടെന്നും കോടിയേരി യോഗത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ജനകീയ മിഷനുകളെക്കുറിച്ചുള്ള പ്രചാരണം ജനങ്ങളില്‍ വേണ്ടത്ര എത്തിയിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. വന്‍കിട പദ്ധതികള്‍ക്കൊപ്പംതന്നെ ജനകീയ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഉന്നതോദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരുകള്‍ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം അടിയന്തിരമായി സര്‍ക്കാര്‍ ചെയ്യണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

സര്‍ക്കാരിന്റെ കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സെക്രട്ടേറിയേറ്റ് മന്ത്രിമാരുടെ പൊതുവായ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

Read More >>