രണ്ടും കളിസ്ഥലം: ഒന്ന് കുട്ടികള്‍ക്കായി സിപിഐഎം പിടിച്ചെടുത്തു; തിരുവനന്തപുരത്ത് കുട്ടികളെ ആര്‍എസ്എസ് വിരട്ടിയോടിച്ചു

തിരുവനന്തപുരത്ത് ആര്‍എസ്എസ് ശാഖയ്ക്കായി കുട്ടികളുടെ കളിസ്ഥലം വിരട്ടിയോടിച്ച് സ്വന്തമാക്കിയപ്പോള്‍ ചേര്‍ത്തല കോടന്തുരുത്തില്‍ സിപിഐഎം ചെയ്തത്....

രണ്ടും കളിസ്ഥലം: ഒന്ന് കുട്ടികള്‍ക്കായി സിപിഐഎം പിടിച്ചെടുത്തു; തിരുവനന്തപുരത്ത് കുട്ടികളെ ആര്‍എസ്എസ് വിരട്ടിയോടിച്ചു

തിരുവനന്തപുരത്ത് വിളവൂര്‍ക്കാലയില്‍ ആര്‍എസ്എസ് ശാഖ നടത്താന്‍ കുട്ടികളെ അടിച്ചോടിച്ച് കളിസ്ഥലം സ്വന്തമാക്കിയ സംഭവം വിവാദമാകുമ്പോള്‍ ആലപ്പുഴ ചേര്‍ത്തല കോടംതുരുത്തിലെ കുട്ടികള്‍ ഓര്‍ക്കുന്ന ഒന്നുണ്ട്; തങ്ങളുടെ കളിസ്ഥലം തിരിച്ചു പിടിച്ചെടുത്തു തന്ന സിപിഐഎമ്മിനെക്കുറിച്ച്. കോടംതുരുത്തില്‍ കളിസ്ഥലം തരിശിടാന്‍ അനുവദിക്കില്ലെന്നായിരുന്നു സിപിഐഎമ്മിന്റെ നിലപാട്. തിരുവനന്തപുരത്താവട്ടെ ശാഖയ്ക്കായി കളിസ്ഥലം ദണ്ഡ വീശി അടിച്ചോടിച്ചു.


കൊച്ചിയിലെ ഒരു ഗ്രൂപ്പിന് കൈമാറിയതിനുശേഷമാണ് 70 വര്‍ഷത്തോളം ചരിത്രമുള്ള കളിസ്ഥലം അടുത്തിടെ താഴിട്ടുപൂട്ടിയത്. 10 നും 30 നും വയസുപ്രായമുള്ള നാല്‍പ്പതോളം പേര്‍ക്ക് വേറെ കളിസ്ഥലമില്ലാത്ത ഘട്ടത്തിലാണ് സിപിഐഎം വിഷയത്തിലിടപെട്ടത്. സമീപത്തെ ക്ലബിന്റെ വാര്‍ഷികാഘോഷം ഗ്രൗണ്ടില്‍വച്ചു നടത്താന്‍ ഉടമകള്‍ സമ്മതിച്ചിരുന്നു. വായനശാല അധികൃതര്‍ക്ക് താക്കോലും നല്‍കി. എന്നാല്‍ കുട്ടികള്‍ക്ക് കളിക്കാന്‍ കളിസ്ഥലം തുറന്നുതരില്ലെന്ന നിലപാട് തുടര്‍ന്നതോടെ കുട്ടികളും മുതിര്‍ന്നവരും മതിലുചാടി പോസ്റ്റ് കുഴിച്ചിട്ട് കളിക്കാനും ആരംഭിച്ചു. സ്ഥലമുടമകളുമായി ബന്ധപ്പെട്ടവര്‍, കളിച്ചവരെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടതിനു പിന്നാലെയാണ് സിപിഐഎം വിഷയത്തിലിടപെട്ടത്. ക്രിക്കറ്റും ഫുട്‌ബോളും വോളിബോളും ഷട്ടിലുമൊക്കെ ഒരുമിച്ച് കളിച്ചുകൊണ്ടിരുന്ന ഇടം നഷ്ടമായതിനെതിരേ ശക്തമായ ഇടപെടലാണ് നടത്തിയത്. സ്ഥലമുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ നിര്‍മ്മാണം തുടരുന്നതുവരെ സ്ഥലം കളിക്കാനായി ഉപയോഗിക്കാന്‍ അനുവദിക്കുകയായിരുന്നു. കളിസ്ഥലത്തിന്റെ മൂന്നിലൊന്നു ഭാഗം മാത്രമാണ് നിര്‍മ്മാണം നടക്കുന്നത്. ബാക്കിസ്ഥലത്ത് എല്ലാക്കാലത്തും കളിക്കാനാകുമെന്ന പ്രതീക്ഷയും കുട്ടികളില്‍ നിലനിര്‍ത്തിയായിരുന്നു സിപിഐഎം ഇടപെടല്‍.


എന്നാല്‍ ഇതിനു നേരെ വിപരീതമായി കുട്ടികളെ ഭീഷണിപ്പെടുത്തി കളിസ്ഥലത്തുനിന്ന് ഇറക്കിവിടുകയാണ് തിരുവനന്തപുരത്ത് ആര്‍എസ്എസ് നടത്തിയത്. വിളവൂര്‍ക്കാല പൊറ്റയില്‍, വര്‍ഷങ്ങളായി കുട്ടികള്‍ കളിച്ചിരുന്ന സ്ഥലത്തുനിന്ന് ശാഖ നടത്താനായി അവരെ ഭീഷണിപ്പെടുത്തി ഇറക്കിവിടുകയായിരുന്നു ആര്‍എസ്എസ്. ദണ്ഡവീശി തല്ലാനോങ്ങിയാണ് കുട്ടികളെ, നേതാക്കള്‍ ഓടിച്ചുവിട്ടത്. തെരഞ്ഞെടുപ്പ് സമയത്ത് കുമ്മനം രാജശേഖരന്റെ ഒപ്പമുണ്ടായിരുന്ന ശ്രീജിത്ത്, ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കുട്ടികളെ തല്ലിയോടിക്കാന്‍ തുനിഞ്ഞത്.

Read More >>