സ്‌കൂള്‍ ചെയര്‍മാന്‍, പാര്‍ട്ടി മെമ്പര്‍, നിലവില്‍ തട്ടിപ്പുകേസിലെ പ്രതി; പുതിയ സംരംഭത്തില്‍ അണിചേര്‍ന്ന് മന്ത്രിമാരും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും

തട്ടിപ്പുകേസിലടക്കം ഉൾപ്പെട്ടിട്ടും വിജയനെ രക്ഷിക്കുന്ന നിലപാടാണ് സിപിഐഎമ്മില്‍ നിന്നുമുണ്ടാകുന്നത്. വിജയനെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 'കരിയര്‍ പോയിന്റ്' എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് മന്ത്രിമാരുള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളാണ് പങ്കെടുത്തത്. എന്നാല്‍ സിപിഐഎം നേതാക്കളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല വിജയന്റെ ബന്ധം. കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളുമായുള്ള വിജയന്റെ ബന്ധവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണയാണ് വിജയന്റെ ഉടമസ്ഥതയിലുള്ള ബ്ലൂമൗണ്ട് സ്‌കൂളിലെ പിടിഎ പ്രസിഡന്റ്.

സ്‌കൂള്‍ ചെയര്‍മാന്‍, പാര്‍ട്ടി മെമ്പര്‍, നിലവില്‍ തട്ടിപ്പുകേസിലെ പ്രതി; പുതിയ സംരംഭത്തില്‍  അണിചേര്‍ന്ന് മന്ത്രിമാരും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും

വന്‍ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായ സിപിഐഎം നേതാവിനെതിരെയുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് പൊലീസ്. കഴക്കൂട്ടം മേനംകുളത്ത് വില്ല വാങ്ങിയതിലൂടെ വന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ സിപിഐഎം നേതാവിനെതിരെയുള്ള ഉത്തരവാണ് കേരള പൊലീസ് പൂഴ്ത്തിവച്ചിരിക്കുന്നത്. പൊലീസ് നടപടിക്കു പിറകില്‍ മന്ത്രിസ്ഥാനം രാജിവച്ച സിപിഐഎം ഉന്നതന്റെ ഇടപെടലുണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെ ഈ നേതാവിന്റെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രിമാരുള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ പങ്കെടുത്തതും വിവാദമാകുന്നു.

തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് അശ്വതി ഗാര്‍ഡന്‍സില്‍ വില്ലവാങ്ങുകയും മുഴുവന്‍ തുകയും നല്‍കാതെ വഞ്ചിക്കുകയും ചെയ്ത സിപിഐഎം കിളിമാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും തോന്നയ്ക്കല്‍ ബ്ലൂമൗണ്ട് പബ്ലിക് സ്‌കൂളിന്റെ ഉടമയും ചെയര്‍മാനുമായ അഡ്വ. കെ വിജയനെതിരെയുള്ള ഉത്തരവിലാണ് പൊലീസ് നിസംഗത പാലിക്കുന്നത്. അശ്വതി ഗാര്‍ഡന്‍സ് മാനേജിംഗ് ഡയറക്ടര്‍ അലക്സാണ്ടര്‍ വടക്കേടത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിയില്‍ ഇടപെട്ട മദുഷ്യാവകാശ കമ്മീഷന്‍ പൊലീസിനെ വിമര്‍ശിക്കുകയും ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഒരു മാസത്തിനകം കേസ് അന്വേഷിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.


Image Title

എന്നാല്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ മുലം പൊലീസ് അന്വേഷണം നിലച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഏഴിനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഈ കേസ് സംബധ്നിച്ച് ഉത്തരവ് പറുപ്പെടുവിച്ചത്. കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങി മാസം ഒന്നു കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും കൈക്കൊണ്ടില്ല എന്നുള്ളതും ഗുരുതരമായ വീഴ്ചയാണ് കാണിക്കുന്നത്. സിപിഐഎമ്മിന്റെ ഉന്നത നേതാക്കളുമായുള്ള ബന്ധമാണ് പൊലീസിനെ സ്വാധീനിച്ച് കേസ് അട്ടമറിക്കാന്‍ വിജയന് തുണയാകുന്നതെന്നും ആരോപിക്കപ്പെടുന്നു. എന്നാല്‍ ഇത്രവലിയ സാമ്പത്തിക തട്ടപ്പു കേസില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന പതിവു പല്ലവിയല്ലാതെ പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നുള്ളതും വിചിത്രമായ സ്ഥിതിവിശേഷമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അലക്സാണ്ടര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരിക്കുകയാണ്.

2016 ഫെബ്രുവരി 9ന് വിജയനും ഭാര്യ സതിയും മകളായ ആര്യയുടെ സാന്നിദ്ധ്യത്തില്‍ വീടുവില്‍പ്പനകരാറില്‍ ഒപ്പുവയ്ക്കുകയായിരുന്നുവെന്ന് അലക്സാണ്ടര്‍ പറയുന്നു. ഒന്നേകാല്‍ കോടി രൂപയാണ് വില്ലയുടെ വിലയായി കരാറില്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ 38 ലക്ഷം രൂപ മാത്രം നല്‍കിയ ശേഷം മകളുടെ വിവാഹം നടത്തണമെന്നും അതിന്റെ ആവശ്യത്തിനായി വീടും വസ്തുവും കൈമാറണമെന്ന് വിജയന്‍ അപേക്ഷിക്കുകയായിരുന്നു. വിവാഹ ആവശ്യത്തിനായതിനാല്‍ അലക്സാണ്ടര്‍ ഇത് അംഗീകരിക്കുകയും മകളുടെ വിവാഹ സംബന്ധമായി പണത്തിനു ബുദ്ധിമുട്ടുള്ളതിനാല്‍ 36 തവണകളായി പണം അടച്ചു തീര്‍ക്കാമെന്ന വിജയന്റെ ഉറപ്പ് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നു വിജയന്‍ നല്‍കിയ ആദ്യ നാലു ചെക്കുകളില്‍ പണം ലഭിച്ചുവെന്നും തുടര്‍ന്നുള്ള ചെക്കുകളില്‍ പണം ലഭിച്ചില്ല എന്നും അലക്സാണ്ടര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കില്‍ ഫണ്ട് ഇല്ല എന്നും സീല്‍ വ്യത്യാസമുണ്ടെന്നുമുള്ള കാരണം പറഞ്ഞാണ് പണം തടഞ്ഞത്. എന്നാല്‍ ആദ്യ ചെക്കുകള്‍ക്ക് ബാങ്ക് എങ്ങനെ പണം നല്‍കി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും അലക്സാണ്ടര്‍ പറയുന്നു.


Image Title

തന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലെ കാഷ് ചെക്കാണെന്നു വിജയന്‍ പറഞ്ഞു വിശ്വസിപ്പിക്കുകയും അതിനുശേഷം അയാളുടെ വിദ്യാഭ്യാസ സ്ഥാപനമായ ബ്ലൂ മൂണ്ട് എജ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കഴക്കൂട്ടം ആക്സിസ് ബാങ്ക് ശാഖയിലെ ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് മനഃപൂര്‍വ്വമായി വിവിധ തീയതികളില്‍ ചെക്കുകള്‍ തയ്യാറാക്കുകയായിരുന്നു. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സീലും വ്യത്യസ്തമാണ്. ചെക്കുവഴി പണം തനിക്കു കിട്ടാതിരിക്കാനുള്ള നീക്കങ്ങളാണ് ഈ നീക്കത്തിലൂടെ വിജയന്‍ നടത്തിയതെന്നും അലക്സാണ്ടര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അലക്‌സാണ്ടര്‍ കഴക്കൂട്ടം പൊലസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്തു നിന്നും വിജയെനതിരെ യാതൊരു നടപടികളുമുണ്ടായിട്ടില്ലെന്നും അലക്‌സാണ്ടര്‍ പറയുന്നു. പരാതി കൊടുത്തതിന്റെ പിന്നാലെ വിജയന്‍ നേരിട്ടും ടെലിഫോണിലൂടെയും ഭീഷണിയുമായി രംഗത്തെത്തുകയും ചെയ്തു.

പൊലീസിന്റെ ഭാഗത്തു നിന്നും നടപടികളൊന്നും ണ്ടാകാത്തതിനാല്‍ അലക്‌സാണ്ടര്‍ ആറ്റിങ്ങല്‍ കോടതിയില്‍കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അതില്‍ അനുകൂല വിധിയുമുണ്ടായി. കേസ് കോടതി കയറിയതോടെ പൊലീസ് ഉണര്‍ന്നു വിജയനെതിരെ കേസ് ഫയല്‍ ചെയ്തുവെങ്കിലും നിസാര വകുപ്പുകളാണ് ചേര്‍ത്തത്. അതിനു പിന്നാലെ നിലവില്‍ തിരുവനന്തപുരം റൂറല്‍ എസ്പിയായ അശോക് കുമാറിന്റെ സ്വാധീനഫലമായി അലക്‌സാണ്ടറിനെതിരെ കേസെടുക്കുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് അശോക് കുമാര്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയായിരിക്കുന്ന നമയത്ത് വിജയനുമായി മണ്ണുവില്‍പ്പന നടത്തിയിരുന്നുവെന്ന ആളാണെന്ന ആരോപണവും ഉയരുന്നുണ്ട്.

കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച വിജയന്‍ വിധിക്ക് സ്‌റ്റേ വാങ്ങുകയുണ്ടായി. അന്വേഷണം മുന്നോട്ടു പോകട്ടെയെന്നും വിജയനെയും കുടംബത്തെയും അറസ്റ്റു ചെയ്യേണ്ടെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കോടതിയില്‍ വിന്ഥന്‍ അലക്‌സാണ്ടറിന് തുക നല്‍കാനുണ്ടെന്നു സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ഒരിക്കല്‍പ്പോലും വിജയന്‍ കോടതിയില്‍ ഹാജരാകുകയോ തുക നല്‍കാന്‍ നടപടി സ്വീകരിക്കുയോ ചെയ്തിട്ടില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ സിറ്റിംഗില്‍ കോടതി വിജയന്റെ വക്കീലിനോട് വിശദീകരണം ചോദിച്ചിരുന്നു. കൃത്യമായ ഒരു വിശദീകരണം വക്കീലിനും കോടതിക്കു മുന്നില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഹൈക്കോടതി വിജയനെതിരെയുള്ള നടപടി തുടരാന്‍ ആവശ്യപ്പെടുകയായിന്നു. ഇതും പൊലീസ് കേട്ടഭാവം കാണിക്കുന്നില്ല.


Image Title


ഇത്രയും വിഷയങ്ങള്‍ ഉണ്ടായിട്ടും വിജയനെ രക്ഷിക്കുന്ന നിലപാടാണ് സിപിഐഎമ്മില്‍ നിന്നുമുണ്ടാകുന്നത്. വിജയനെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 'കരിയര്‍ പോയിന്റ്' എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് മന്ത്രിമാരുള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളാണ് പങ്കെടുത്തത്. എന്നാല്‍ സിപിഐഎം നേതാക്കളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല വിജയന്റെ ബന്ധം. കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളുമായുള്ള വിജയന്റെ ബന്ധവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണയാണ് വിജയന്റെ ഉടമസ്ഥതയിലുള്ള ബ്ലൂമൗണ്ട് സ്‌കൂളിലെ പിടിഎ പ്രസിഡന്റ്.

Read More >>