മുന്നാറിൽ കൈയേറ്റമൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഐഎം നേതാവും സംഘവും തടഞ്ഞു: അതൃപ്തിയറിയിച്ച് റവന്യൂ മന്ത്രി; കർശന നടപടിക്കു ശുപാർശ

സ്ഥലത്തെത്തിയ സബ്‌കളക്ടർ ശ്രീറാം വെങ്കിട്ടരാമനു നേരെ സിപിഐഎം പ്രവർത്തകർ അസഭ്യവർഷം നടത്തി. റവന്യൂ ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ സംരക്ഷണം നൽകാതിരിക്കുകയും സബ് കളക്ടറുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടർ ഐജിക്ക് കത്ത് നൽകിയിട്ടുണ്ട്. സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി റവന്യൂ വകുപ്പ് മന്ത്രി രംഗത്തെത്തി. മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ച മന്ത്രി റവന്യൂ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്നാറിൽ കൈയേറ്റമൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഐഎം നേതാവും സംഘവും തടഞ്ഞു: അതൃപ്തിയറിയിച്ച് റവന്യൂ മന്ത്രി; കർശന നടപടിക്കു ശുപാർശ

ദേവികുളത്ത് കൈയേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ സിപിഐഎം പഞ്ചായത്തംഗം സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. പ്രതിഷേധത്തിനിടെ ഭൂസംരക്ഷണസേനാ പ്രവർത്തകർക്ക് മർദനമേറ്റു. സ്ഥലത്തുണ്ടായ പൊലീസ് ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നോക്കിനിൽക്കുകയായിരുന്നു.

സ്ഥലത്തെത്തിയ സബ്‌കളക്ടർ ശ്രീറാം വെങ്കിട്ടരാമനു നേരെ സിപിഐഎം പ്രവർത്തകർ അസഭ്യവർഷം നടത്തി. റവന്യൂ ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ സംരക്ഷണം നൽകാതിരിക്കുകയും സബ് കളക്ടറുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടർ ഐജിക്ക് കത്ത് നൽകിയിട്ടുണ്ട്.

സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി റവന്യൂ വകുപ്പ് മന്ത്രി രംഗത്തെത്തി. മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ച മന്ത്രി റവന്യൂ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ നേരത്തെ സംഘർഷത്തിനൊടുവിൽ സിപിഐഎം പ്രവർത്തകർ തന്നെ കൈയേറ്റ ഭൂമിയിലെ ഷെഡുകൾ പൊളിച്ചുനീക്കി. റവന്യൂ സംഘത്തെ തടയുകയും ഭൂസംരക്ഷണ സേനാ പ്രവർത്തകരെ തടയുകയും ചെയ്ത സംഭവത്തിൽ സിപിഐഎം പ്രവർത്തകർക്ക് നേരെ കടുത്ത നിയമനടപടിയുണ്ടാകും.

മൂന്നാർ കൈയേറ്റ വിഷയത്തിൽ ബിജെപി ഉൾപ്പെടെ ഇടപെട്ട സാഹചര്യത്തിൽ വരുംദിനങ്ങളിൽ ഇത് വലിയ രാഷ്ട്രീയ പ്രശ്നമായി മാറും. വിവിധ പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങൾ കൈയേറ്റത്തെ സംരക്ഷിക്കുകയാണെന്നു നേരത്തെ ലാൻഡ് റവന്യൂ കമ്മീഷണർ റിപ്പോർട്ട് ചെയ്തിരുന്നു.


Read More >>