ജിഷ്ണു കേസ്: സിപിഐഎം സംസ്ഥാന വ്യാപക ക്യാംപയിന്‍ നടത്തും; പ്രവര്‍ത്തകരെ പാര്‍ട്ടിനിലപാടുകള്‍ ബോധ്യപ്പെടുത്താന്‍ തീരുമാനം

വിവിധ ജില്ലാ കമ്മറ്റികളുടെ ആവശ്യത്തെ തുടര്‍ന്നാണ് വ്യാപക ക്യാംപയിന്‍ നടത്താനുള്ള തീരുമാനവുമായി പാർട്ടി രം​ഗത്തെത്തിയത്. എന്നാൽ പ്രചാരണ തീയതി തീരുമാനിച്ചിട്ടില്ല. ഡിജിപി ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് എതിരായി ഉണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് പാർട്ടിയും സർക്കാരും കൈക്കൊണ്ട നിലപാട് വിമർശനത്തിനിടയാക്കിയിരുന്നു. പാര്‍ട്ടി കുടുംബത്തിന്റ പ്രശ്നം പരിഹരിക്കാൻ പെട്ടെന്നുള്ള ഇടപെടൽ ഉണ്ടായില്ല എന്ന വികാരം സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട്. ഇത് മാറ്റിയെടുക്കാനാണ് എല്ലാ ലോക്കല്‍ കമ്മറ്റികളിലും റിപ്പോര്‍ട്ടിങ് വേണമെന്നു തീരുമാനിച്ചത്.

ജിഷ്ണു കേസ്: സിപിഐഎം സംസ്ഥാന വ്യാപക ക്യാംപയിന്‍ നടത്തും; പ്രവര്‍ത്തകരെ പാര്‍ട്ടിനിലപാടുകള്‍ ബോധ്യപ്പെടുത്താന്‍ തീരുമാനം

ജിഷ്ണു കേസിലെ പാര്‍ട്ടിയുടെ നിലപാട് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ സിപിഐഎം തീരുമാനം. ഇതിനായി സംസ്ഥാന വ്യാപകമായി ക്യാംപയിന്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട് എല്ലാ ലോക്കല്‍ കമ്മിറ്റികളിലും റിപ്പോര്‍ട്ടിങ് നടത്താനാണ് തീരുമാനം. വിവിധ ജില്ലാ കമ്മിറ്റികളുടെ ആവശ്യത്തെ തുടര്‍ന്നാണ് വ്യാപക ക്യാംപയിന്‍ നടത്താനുള്ള തീരുമാനവുമായി പാർട്ടി രം​ഗത്തെത്തിയത്. എന്നാൽ പ്രചാരണ തീയതി തീരുമാനിച്ചിട്ടില്ല.

ഡിജിപി ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് എതിരായി ഉണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് പാർട്ടിയും സർക്കാരും കൈക്കൊണ്ട നിലപാട് വിമർശനത്തിനിടയാക്കിയിരുന്നു. പാര്‍ട്ടി കുടുംബത്തിന്റ പ്രശ്നം പരിഹരിക്കാൻ പെട്ടെന്നുള്ള ഇടപെടൽ ഉണ്ടായില്ല എന്ന വികാരം സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട്. ഇത് മാറ്റിയെടുക്കാനാണ് എല്ലാ ലോക്കല്‍ കമ്മിറ്റികളിലും റിപ്പോര്‍ട്ടിങ് വേണമെന്നു തീരുമാനിച്ചത്.

പലയിടത്തും പ്രാദേശിക നേതാക്കള്‍ക്ക് പാർട്ടി പ്രവർത്തകരുടെ വിമർശനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാൽ എല്ലാ ലോക്കല്‍ കമ്മിറ്റികളിലും ജില്ലാ നേതാക്കള്‍ പങ്കടുത്ത് ജിഷ്ണു കേസിലെ സംഭവവികാസങ്ങളും സര്‍ക്കാര്‍ നടപടികളും വിശദീകരിക്കാനാണ് തീരുമാനം.

നേരത്തെ ജിഷ്ണുവിന്റെ അമ്മ മഹിജക്ക് ഡിജിപി ഓഫീസിനു മുന്നില്‍ മര്‍ദനമേറ്റതിനു പിന്നാലെ ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയിരുന്നു.

Read More >>