കൊല്ലം നല്ലിലയില്‍ ബീഫ് നിരോധിക്കാന്‍ ഹര്‍ത്താല്‍ നടത്തിയ ബിജെപിക്ക് സിപിഐഎം മറുപടി; ബീഫ് ഫെസ്റ്റ് നടത്തിയത് വന്‍ ജനപങ്കാളിത്തത്തോടെ ആഘോഷമായി

ബീഫ് നി'രോധിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം നല്ലിലയിൽ ബിജെപി നടത്തിയ ഹർത്താലിെനതിരെ സിപിഎെഎമ്മിൻ്റെ ബീഫ് ഫെസ്റ്റ്. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ആഘോഷമായാണ് ബീഫ് ഫെസ്റ്റിവൽ നടന്നത്...

കൊല്ലം നല്ലിലയില്‍ ബീഫ് നിരോധിക്കാന്‍ ഹര്‍ത്താല്‍ നടത്തിയ ബിജെപിക്ക് സിപിഐഎം മറുപടി; ബീഫ് ഫെസ്റ്റ് നടത്തിയത് വന്‍ ജനപങ്കാളിത്തത്തോടെ ആഘോഷമായി

കൊല്ലം നല്ലിലയില്‍ ബീഫ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നടത്തിയ ഹര്‍ത്താലിനെതിരെ സിപിഐഎം നടത്തിയ ബീഫ് ഫെസ്റ്റില്‍ വന്‍ ജനപങ്കാളിത്തം. ബിജെപി നടപടിക്കെതിരെ പ്രതിഷേധവുമായി നല്ലില ടൗണിലാണ് സിപിഐഎമ്മിന്റെ വക ബീഫ് ഫെസ്റ്റ് നടന്നത് .


നല്ലില മാര്‍ക്കറ്റിലെ ബീഫ് വില്‍പ്പനശാലകള്‍ അടച്ചു പൂട്ടണമെന്നാണ് ബി ജെ പി യുടെ അവശ്യം. ഇതിനെതിരെ സി പി ഐ എം രംഗത്തെത്തിയിരുന്നു. തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിജെപി ഇന്നു നല്ലിലയില്‍ ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലിന് ബീഫ് ഫെസ്റ്റ് നടത്തിയാണ് സി പി ഐ എം മറുപടി നല്‍കിയത്. നൂറുകണക്കിനു പേരാണ് ബീഫ് ഫെസ്റ്റിവല്ലില്‍ പങ്കെടുത്തത്.


നല്ലിലയില്‍ ബീഫ് നിരോധിക്കാന്‍ ഹര്‍ത്താല നടത്തുന്ന ആര്‍എസ്എസിനെയും ബിജെപിയെയും ബീഫ് ഫെസ്റ്റിവല്ലില്‍ പങ്കെടുക്കാനെത്തിയവര്‍ നിശിതമായി വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങള്‍ എന്തു കഴിക്കണം എന്നു തീരുമാനിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളാണ് ഇതിലൂടെ സംഘപരിവാര്‍ നേതൃത്വം നടത്താന്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

നല്ലില പഞ്ചായത്ത് മാര്‍ക്കറ്റിലെബീഫ് വില്‍പ്പനയ്ക്കെതിരെ രണ്ടുനാള്‍ മുമ്പ് ബിജെപിയുടെ വക പ്രതിഷേധ പ്രകടനം നടന്നിരുന്നു. മാര്‍ക്കറ്റില്‍ ഇനിമുതല്‍ ബീഫ് വില്‍ക്കുവാന്‍ പടില്ലെന്നു പറഞ്ഞാണ് ബിജെപി പ്രകടനം നടത്തിയത്. മാര്‍ക്കറ്റില്‍ ബിജെപിയുടെ കൊടി നാട്ടുകയും തുടര്‍ന്നു നാളെ മുതല്‍ ബീഫ് വില്‍പ്പന നടത്താന്‍ പാടില്ലെന്നു പ്രകടനത്തെ തുടര്‍ന്നു ബിജെപി മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

ഇതിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തില്‍കൈകടത്തുന്ന ബിജെപി നിലപാട് അംഗീകരിക്കില്ലെന്നു കാട്ടി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ ബീഫ് വില്‍പ്പന നടത്തി. തുടര്‍ന്നു ഹര്‍ത്താലുകമായി ബിജെപി രംഗത്തെത്തുകയായിരുന്നു.

ഫോട്ടോയും വീഡിയോയും: സഞ്ജയ് നല്ലില