തൃശൂരിൽ സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യക്കും മർദ്ദനമേറ്റതായി പരാതി; അക്രമത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകരെന്നു ആരോപണം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുതൽ സിപിഐഎം-സിപിഐ തർക്കം നിലനിൽക്കുന്ന പ്രദേശമാണ് ഇടവിലങ്ങ്. വിഷുരാവിൽ നടന്നആക്രമണത്തിന് പിന്നിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും ഉണ്ടായിരുന്നുവെന്നാണ് ഷാഫി ആരോപിക്കുന്നത്.

തൃശൂരിൽ സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യക്കും മർദ്ദനമേറ്റതായി പരാതി; അക്രമത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകരെന്നു ആരോപണം

തൃശൂർ ഇടവിലങ്ങിൽ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യക്കും മർദ്ദനമേറ്റതായി പരാതി. സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് ഷാഫിയെ മർദിച്ചതിനു പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്നും പരാതിയിൽ പറയുന്നു. ഷാഫിയും ഭാര്യ സബിതയും കൊടുങ്ങലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ അർധരാത്രിയോടെ മുപ്പതോളം പേര് സംഘം ചേർന്ന് വീട്ടിൽ കയറി അക്രമിച്ചതായാണ് ഷാഫിയുടെ പരാതിയിൽ പറയുന്നത്. ആദ്യം മൂന്നു പേർ ബൈക്കിലെത്തി പടക്കമെറിഞ്ഞു, പിന്നാലെ ആയുധങ്ങളുമായി എത്തിയ സംഘമാണ് മർദിച്ചത്.

സംഘർഷത്തിനിടെ സബിതയുടെ സഹോദരൻ ജലീൽ, സഹോദരഭാര്യ സജീന എന്നിവർക്കും പരിക്കേറ്റു. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുതൽ സിപിഐഎം-സിപിഐ തർക്കം നിലനിൽക്കുന്ന പ്രദേശമാണ് ഇടവിലങ്ങ്. ആക്രമണത്തിന് പിന്നിൽ ലോക്കൽ കമ്മിറ്റി അംഗവും ഉണ്ടായിരുന്നുവെന്ന് ഷാഫി ആരോപിക്കുന്നു.